വിനോദ സഞ്ചാരത്തിന്റെ മറവിൽ മദ്യനിരോധനം എടുത്ത്കളഞ്ഞ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു - നിയമപോരാട്ടത്തിൽ എസ്കെ എസ് എസ് എഫ്

കവരത്തി/ കടമത്ത്: വിനോദ സഞ്ചാരത്തിന്റെ മറവിൽ മദ്യ നിരോധനം നീക്കം ചെയ്ത ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഏപ്രിൽ 7 വരെ നിലവിലുള്ള മദ്യനിരോധനം തുടരാൻ കോടതി നി൪ദ്ദേശിച്ചു. വിനോദ സഞ്ചാരത്തിന്റെ മറവിൽ ദ്വീപിൽ ബാറുകൾ തുറക്കുന്നതിനുള്ള പുതിയ അഡ്മിനിസ്ട്രേറ്ററും ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയുമായ പ്രഫുൽ കെ പട്ടേലിന്റെ ആസൂത്രണത്തിനാണ് കേരള ഹൈക്കോടതി താൽകാലികമായെങ്കിലും തടയിട്ടത്. കവരത്തി, കടമത്ത് ദ്വീപുകളിലെ വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയ൪പെയ്സണ്മാരാണ് സുന്നി യുവജന സംഘടനയായ എസ് കെ എസ് എസ് എഫിന്റ നേതൃത്വത്തിൽ കേരള ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഏപ്രിൽ 7 നു വീണ്ടും വാദം കേൾക്കും.
ദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ പരിഷ്കാരങ്ങൾക്കെതിരെ വിട്ടവീഴ്ചയില്ലാത്ത പോരാട്ടത്തിന് തുടക്കമിട്ട എസ് കെ എസ്എസ്എഫ്, ദ്വീപിൽ ബാറുകൾ ആരംഭിക്കുന്ന നീക്കത്തിനെതിരെ മുഴുവൻ ദ്വീപുകളിലും ഒപ്പ് ശേഖരണവും ഭരണാധികാരികൾക്ക് നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. തുട൪ന്ന് സമസ്ത മുശാവറ അംഗവും അമിനി ദ്വീപ് ഖാളിയുമായ സയ്യിദ് മുത്തുക്കോയ തങ്ങളുടെ ഉപദേശപ്രകാരം സംഘടന നിയമപോരാട്ടം ആരംഭിക്കുകയായിരുന്നു. കേരള ഹൈക്കോടതിയിൽ അഡ്വക്കേറ്റ് രേഖാ വാസുദേവൻ മുഖാന്തിരമാണ് നിയമ നടപടികൾ ആരംഭിച്ചത്.
ലക്ഷദ്വീപിൽ ആരും മദ്യം ഉപയോഗിക്കാറില്ല. ലക്ഷദ്വീപിന്റ സാംസ്കാരിക പ്രത്യേകതയും പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ച് 1979 മുതൽ നിയമം മൂലം മദ്യ നിരോധനം പ്രാബല്യത്തിലുണ്ടായിരുന്നു. വിനോദസഞ്ചാരത്തിന്റെ മറവിൽ കവരത്തി, കടമത്ത്, മിനിക്കോയ് ദ്വീപുകളിലാണ് മദ്യനിരോധനം നീക്കിയത്. പ്രതിഷേധം ശക്തമായപ്പോൾ മദ്യവിൽപന വിനോദസഞ്ചാരികൾക്ക് മാത്രമായിരിക്കണം എന്ന് പുതുക്കിയിരുന്നു.
കേരള ഹൈക്കോടതി ഉത്തരവ് ദ്വീപുവാസികൾ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- തെരെഞ്ഞെടുക്കപ്പെട്ട സഭയും കേന്ദ്ര സ൪ക്കാരും തുറന്ന പോരിൽ - ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദ് ചെയ്ത് "ലക്ഷദ്വീപിന്റെ മുഖ്യമന്ത്രി"
- ജീവനക്കാരോട് മോശമായി പെരുമാറിയ മാനേജർക്കെതിരെ ദ്വീപ് ഭരണകൂടം നടപടി എടുത്തു - സ്ഥലം മാറ്റം നൽകി ഉത്തരവായി
- സ്ഥലം പ്രശ്നമല്ല, കാർഡുണ്ടോ റേഷനുണ്ട് . One Nation One Ration Card ലക്ഷദ്വീപിൽ നടപ്പിലാക്കി..
- മക്രാൻ തീരത്ത് നിന്ന് വരുന്ന ബോട്ട് ലക്ഷദ്വീപ് കടലിൽ പിടിച്ചെടുത്ത് നാവിക സേന - ശ്രീലങ്കയിലേക്കോ മാലിദ്വീപിലെക്കോ ഇന്ത്യയിലേക്കോ ആണ് ലഹരി കടത്താൻ ശ്രമിച്ചത് എന്ന് സംശയം
- ലക്ഷദ്വീപിൽ രാത്രികാല ക൪ഫ്യൂ നിലവിൽ വന്നു