ലക്ഷദ്വീപിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് കരാർ ഇസ്രായേൽ കമ്പനിയായ നോവൽ സാറ്റിന്

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ലക്ഷദ്വീപിലും സാറ്റലൈറ്റ് ഇന്റർനെറ്റ് സൗകര്യം വ്യാപിപ്പിക്കുന്നതിന് ക്ഷണിച്ച ആഗോള ദ൪ഘാസിൽ ഇസ്രയേൽ കമ്പനിയായ നോവൽ സാറ്റിന് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ നിന്ന് കരാർ ലഭിച്ചതായി കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. സിസ്റ്റം ഇന്റഗ്രേറ്റർ പ്രിസിഷൻ ഇലക്ട്രോണിക്സ് ലിമിറ്റഡാണ് ടെണ്ടർ നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താക്കളിലും സ്ഥലങ്ങളിലും ഉടനീളം ഡാറ്റാ ഉപഭോഗം കുത്തനെ ഉയരുന്നതിനിടയിലാണ് ബ്രോഡ്ബാൻഡിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിനായി ബിഎസ്എൻഎൽ നെറ്റ്വർക്ക് ശേഷി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് അനുബന്ധ ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യത ലഭിക്കുന്നത് വളരെ അൽഭുതകരമാണ്. ഈ കേന്ദ്രഭരണ പ്രദേശത്തിന് അടുത്തിടെ 200+ 200 ജിബിപിഎസ് അന്തർവാഹിനി കേബിൾ ബാൻഡ്വിഡ്ത്ത് ലഭിച്ചിരുന്നു. സമാനമായ വിതരണം തന്നെയാണ് ലക്ഷദ്വീപിലും ഉദ്ദേശിക്കുന്നത്. ഇത് നടപ്പിലാക്കിയാൽ ദ്വീപുകളിലെ ഓരോ താമസക്കാർക്കും 1Mbps ശേഷിയിൽ ഇന്റർനെറ്റ് ബാൻഡ്വിഡ്ത്ത് ലഭിക്കും. ഇത് ബ്രോഡ്ബാൻഡിന്റെ ഇന്ത്യൻ നിർവചനത്തിന്റെ ഇരട്ടിയാണ്. കൊച്ചിയും ലക്ഷദ്വീപും തമ്മിൽ 1000 ദിവസത്തിനുള്ളിൽ ഈ പദ്ധതി പ്രാവർത്തികമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ കരാ൪ എന്നതും ശ്രദ്ധേയമാണ്. സർക്കാരിന്റെ യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിന്റെ റിപ്പോർട്ടിൽ 2019 ൽ ലക്ഷദ്വീപ്പിന് സാറ്റലൈറ്റ് ബാൻഡ്വിഡ്ത്ത് 352 എംബിപിഎസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്നും, പഴയതും മന്ദഗതിയിലുള്ളതുമായ 2 ജി, 3ജി, സാറ്റലൈറ്റ് സാങ്കേതിക വിദ്യയാണ് തുടരുന്നത്. വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് സാറ്റലൈറ്റ് ഇന്റർനെറ്റ് അനിവാര്യമാണെന്ന് 2020 നവംബറിൽ ടെലികോം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകൾ പോലുള്ള വിദൂര പ്രദേശങ്ങളിൽ ഞങ്ങൾക്ക് ഉപഗ്രഹ ആശയവിനിമയം ആവശ്യമാണെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അംഗം (ടെക്നോളജി) കെ രാംചന്ദ് പറഞ്ഞിരുന്നു. ഇത് വളരെ മന്ദഗഗിയിലുള്ളതും പഴഞ്ചനുമാണ്. കോറോണകാലത്ത് പോലും ഓണ്ലൈൻ വിദ്യാഭ്യാസം നൽകാൻ പറ്റാതെ ദ്വീപ് ഭരണകൂടം മുട്ട് മടക്കിയിരുന്നു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- തെരെഞ്ഞെടുക്കപ്പെട്ട സഭയും കേന്ദ്ര സ൪ക്കാരും തുറന്ന പോരിൽ - ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദ് ചെയ്ത് "ലക്ഷദ്വീപിന്റെ മുഖ്യമന്ത്രി"
- ജീവനക്കാരോട് മോശമായി പെരുമാറിയ മാനേജർക്കെതിരെ ദ്വീപ് ഭരണകൂടം നടപടി എടുത്തു - സ്ഥലം മാറ്റം നൽകി ഉത്തരവായി
- സ്ഥലം പ്രശ്നമല്ല, കാർഡുണ്ടോ റേഷനുണ്ട് . One Nation One Ration Card ലക്ഷദ്വീപിൽ നടപ്പിലാക്കി..
- മക്രാൻ തീരത്ത് നിന്ന് വരുന്ന ബോട്ട് ലക്ഷദ്വീപ് കടലിൽ പിടിച്ചെടുത്ത് നാവിക സേന - ശ്രീലങ്കയിലേക്കോ മാലിദ്വീപിലെക്കോ ഇന്ത്യയിലേക്കോ ആണ് ലഹരി കടത്താൻ ശ്രമിച്ചത് എന്ന് സംശയം
- ലക്ഷദ്വീപിൽ രാത്രികാല ക൪ഫ്യൂ നിലവിൽ വന്നു