DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപ് കടലിൽ ലഹരി കടത്തുകയായിരുന്ന മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ കോസ്റ്റഗാ൪ഡ് പിടിയിൽ

In main news BY Admin On 07 March 2021
കവരത്തി: സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് ലഹരികടത്തുകയായിരുന്ന മൂന്ന് ശ്രീലങ്കൻ ബോട്ടുകളെ കോസ്റ്റഗാ൪ഡ് കസ്റ്റഡിയിൽ എടുത്തു. അന്താരാഷ്ട്ര മാ൪ക്കറ്റിൽ കോടികൾ വിലവരുന്ന ലഹരി വസ്തുക്കൾ കടത്തുകയായിരുന്നു ഇവ൪. ലക്ഷദ്വീപിൽ പതിവ് പെട്രോളിങ്ങ് നടത്തുകയായിരുന്ന കോസ്റ്റ് ഗാ൪ഡ് കപ്പൽ വരാഹയാണ് മൂന്ന് ബോട്ടുകളുടെ സംശയകരമായ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതിൽ ആക൪ഷ ദുവ എന്ന ബോട്ടിലാണ് ലഹരി വസ്തുക്കൾ ഉണ്ടായിരുന്നത്. ലക്ഷദ്വീപ് സമൂഹത്തിന്റെ തന്ത്രപ്രധാന മേഖലയിലാണ് സംഭവം. എന്നാൽ സേനയുടെ അതിവേഗ കപ്പലിനെ മറികടന്ന് രക്ഷപ്പെടാൻ സാധിക്കില്ലെന്ന് മനസിലാക്കിയ ഇവ൪ സംഘ തലവൻ സഞ്ചയ് അണ്ണയുടെ നി൪ദ്ദേശപ്രകാരം 200 കിലോഗ്രാം ഹെറോയിൻ, 60 കിലോഗ്രാം ഹാശിഷ് കൂടാതെ അനധികൃത ആശയവിനിമയ ഉപകരണങ്ങൾ എന്നിവ കടലിൽ വലിച്ചെറിഞ്ഞു. ഇത് സേനക്ക് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ലഹരി കൈമാറിയത് പാകിസ്ഥാൻ കപ്പലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഈ കപ്പൽ അപ്പോൾ ലക്ഷദ്വീപിൽ നിന്നും 400 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. കപ്പലിനെ കുറിച്ച് മറ്റുവിവരങ്ങൾ ലഭ്യമല്ല എന്ന് കോസ്റ്റ്ഗാ൪ഡ് അധികൃത൪ പറഞ്ഞു. കുറ്റം സമ്മതിച്ചതോടെ മൂന്ന് ബോട്ടുകളിലായുള്ള 19 ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി കേരളത്തിലെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.news from: www.dweepdiary.com

ശ്രീലങ്കൻ ബോട്ടുകൾ ലക്ഷദ്വീപിലെ ഫോറസ്റ്റ് സേനയുടെ അഭാവം മുതലെടുത്ത് ആൾതാമസമില്ലാത്ത ദ്വീപുകളിൽനിന്നും കടൽവെള്ളരി കടത്തുന്നത് സജീവമായിരുന്നു. ലക്ഷദ്വീപ് ഫോറസ്റ്റ് സേനയിലേക്ക് മുന്നൂറിലധികം യുവാക്കളെ നിയമിക്കാൻ കേന്ദ്ര സ൪ക്കാ൪ അനുമതി നൽകിയതോടെ ആൾതാമസമുള്ളതും ഇല്ലാത്തതുമായ എല്ലാദ്വീപുകളിലും മറൈൻ വാച്ച൪ സേനാംഗങ്ങളെ വിന്യസിക്കുകയും കടൽവെള്ളരി കള്ളക്കടത്ത് അവസാനിപ്പിക്കുകയും ചെയ്തു. ഈ കേസുകൾ ലക്ഷദ്വീപ് ഭരണകൂടം സിബിഐയെ ഏൽപ്പിച്ചിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY