DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപുവാസികൾ ആശങ്കപ്പെടേണ്ട, പ്രശ്നങ്ങൾ പരിഹരിക്കപ്പെടും - അമിത് ഷാ; നമ്മുടെ ക്ഷമയും സഹിഷ്ണുതയും മാറ്റങ്ങളുണ്ടാക്കും: മുഹമ്മദ് ഫൈസൽ

In main news BY Admin On 01 March 2021
ന്യൂഡൽഹി: ലക്ഷദ്വീപ് ജനങ്ങളെ പ്രയാസപ്പെടുത്തുന്ന തരത്തിൽ ഒരു നടപടിയുമുണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ ആശങ്കകളും അനുഭാവപൂ൪വ്വം പരിപരിക്കപ്പെടും. ലക്ഷദ്വീപ് ഭരണകൂടം അടുത്തിറക്കിയ ഒരുപിടി വിവാദ ഉത്തരവുകളെക്കുറിച്ചും അതുണ്ടാക്കുന്ന ആശങ്കകളെക്കുറിച്ചും ലക്ഷദ്വീപ് എംപി പടിപ്പുര മുഹമ്മദ് ഫൈസൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. ഫെബ്രുവരി 27നു ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പരാതിയുമായി എത്തിയ ലക്ഷദ്വീപ് എംപിയോട് വളരെ അനുഭാവപൂ൪വ്വമായിരുന്നു പ്രതികരിച്ചതെന്നും ലക്ഷദ്വീപുവാസികളുടെ എല്ലാ ആശങ്കകൾക്കും പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ശ്രീ മുഹമ്മദ് ഫൈസൽ പ്രതികരിച്ചു. ഇത്രയും കാലം ദ്വീപുജനത കാണിച്ച ക്ഷമയും സഹിഷ്ണുതയും നമുക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാക്കാൻ സഹായിക്കുമെന്നും ഐക്യത്തോടെ നമുക്കത് നേടിയെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. news from: www.dweepdiary.com

ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വരും ദിവസങ്ങളിൽ ലക്ഷദ്വീപിൽ ചൂടേറിയ ച൪ച്ചകൾക്ക് സാധ്യതയുണ്ടാക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY