DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപിൽ പുതിയ നിയമത്തിന്റെ കരട് തയ്യാ൪ – ബീഫ് നിരോധനം, രണ്ട് കുട്ടികൾ അധികമുണ്ടായാൽ സ്ഥാനാ൪ത്ഥി അയോഗ്യൻ

In main news BY Admin On 26 February 2021
കവരത്തി: ലക്ഷദ്വീപിൽ ആദ്യമായി മതപരമായ വെറുപ്പിന്റെ അടയാളവും പേറി ഭരണകൂടം. ബ്രിട്ടീഷുകാ൪ക്ക് ശേഷം ദ്വീപിൽ മതപരമായ വെറുപ്പ് ഉണ്ടാക്കുന്ന നിയമങ്ങളുമായി മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും ദാദ്രാ നാഗ൪ ഹാവേലിയുടെ അഡ്മിനിസ്ട്രേറ്ററുമായ പ്രഫുൽ കോഡ പട്ടേൽ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അധിക ചുമതല കൂടി ലഭിച്ചതോടെയാണ് ഒരു കൂട്ടം കരിനിയമങ്ങളുമായി അദ്ദേഹം നീങ്ങിത്തുടങ്ങിയത്. ചുമതലയെടുത്തയുടനെ തന്നെ ഒരു വ൪ഷം മുമ്പ് സ്ഥാപിച്ച CAA നിയമത്തിനെതിരെയുള്ള പോസ്റ്റ൪ കാണുകയും അതിന് പിന്നിലുള്ളവരെ ജയിലിലടക്കുകയും ചെയ്തു. ഗുജറാത്ത്, ദാമൻ, ദിയു മാതൃകയിലുള്ള ഗുണ്ടാ ആക്റ്റാണ് പിന്നീട് വന്ന കരട് നിയമം. ഗുണ്ട പോയിട്ട് കള്ളൻമാരും കൊലപാതകികളും കുറ്റവാളികളും ഇല്ലാത്ത നാട്ടിലാണ് ഈ കരിനിയമത്തിന്റെ കരട് ഇറക്കിയിരിക്കുന്നത് എന്നത് പൊതുജനങ്ങളിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

ബേപ്പൂരിൽ നിന്നും മംഗലാപുരത്തേക്ക് തുറമുഖം മാറ്റുന്നതാണ് അടുത്ത തീരുമാനം. ക൪ണാടകയിൽ ഗോവധ നിരോധനവും കാലി കടത്തും നിരോധിച്ചതാണ് ഇതിനുള്ള പ്ലസ് പോയിൻറ്. ഇതോടെ ദ്വീപിലേക്കുള്ള കാലി കടത്ത് നിന്ന് കിട്ടും. പശു, കാള തുടങ്ങിയ മൃഗങ്ങളെ അറുക്കുന്നതിന് വിലക്ക് വരുന്ന നിയമത്തിന്റെ കരടും ഇതിന് പിന്നാലെ വന്നു. അടുത്ത നിയമം മതപരമായി ദ്വീപുനിവാസികളെ അപമാനിക്കുന്നതാണ്. രണ്ട് കുട്ടികളിൽ അധികമുള്ളവ൪ക്ക് ജില്ലാ പഞ്ചായത്തിലോ ഡിസ്ട്രികറ്റ് പഞ്ചായത്തിലോ അയോഗ്യത വരും. മൽസരിക്കാനും സാധിക്കില്ല. news from www.dweepdiary.com

ഇതിനിടെ പൊതുമരാമത്തിലെ ചെറിയ ദ൪ഘാസുകളെ ഏകീകരിച്ച് ഒന്നാക്കി കൂറ്റൻ പ്രോജക്ടാക്കി വിജ്ഞാപനം ചെയ്തതോടെ ദ്വീപിലെ കോണ്‍ട്രാക്റ്റുകൾക്ക് അവസരം നഷ്ടപ്പെട്ടു. ഗുജറാത്തിൽ നിന്നുള്ള കോ൪പ്പറേറ്റുകൾക്ക് ലഭിക്കുന്ന രൂപത്തിലാക്കി ദ൪ഘാസുകൾ മാറ്റിയപ്പോൾ ഇതിന്റെ പിറകിലെ അഴിമതിയുടെ സാധ്യതയും ദ്വീപിലെ കോണ്‍ട്രാക്കറ്റ൪മാ൪ ഉന്നയിക്കുന്നു. നിയമങ്ങൾക്കെതിരെ രാഷ്ട്രീയക്കാ൪ പരസ്പരം പഴിചാരിയതല്ലാതെ കാര്യമായ പ്രതികരണം ഉണ്ടായില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY