DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്; കിൽത്താനിൽ കോണ്‍ഗ്രസ്സ്; മിനിക്കോയിയിൽ എൻസിപി അട്ടിമറിച്ചു

In main news BY Admin On 22 February 2021
കിൽത്താൻ/ മിനിക്കോയ് (20/02/2021): കിൽത്താനിൽ എൻ സി പി യുടെ ആസിഫ് ഖാൻ ബിപി രാജി വെച്ച ഒഴിവിലേക്ക് വന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം. എൻ സി പിയുടെ ടി പി കുന്നിസീതി കോയയും കോൺഗ്രസിൻ്റെ പി കുഞ്ഞി മാഷും തമ്മിലായിരുന്നു മത്സരം. ഇന്ന് വോട്ടെണ്ണിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ റിട്ടയേർഡ് അധ്യാപകനുമായ പി കുഞ്ഞി മാഷ് 104 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. മിനിക്കോയിയിൽ നടന്ന ദ്വീപ് പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന്റെ വാ൪ഡ് പിടിച്ച് എൻസിപി. കോണ്‍ഗ്രസ്സിന്റെ എഫ് കെ ഡോങ്കോയെ എൻസിപിയുടെ ഡോങ്കോ ഹസ്സൻ ബിബിഗോത്തി 193 വോട്ടിന് പരാജയപ്പെടുത്തി.

അഡ്മിനിസ്ട്രേറ്റർ ഭരിക്കുന്ന ലക്ഷദ്വീപിൽ പരിമിതമായ അധികാരമുള്ള സഭയാണ് ലക്ഷദ്വീപ് ഡിസ്ട്രിക്റ്റ് പഞ്ചായത്ത്. പുതുച്ചേരി മാത്യകയിലുള്ള നിയമസഭയുടെ അധികാരത്തിനു വേണ്ടി കേന്ദ്രവുമായി ഉടക്കിയിട്ടുണ്ട് എങ്കിലും ഇതുവരെ ഈ അധികാരം നൽകിയിട്ടില്ല. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ചില നിർണായക വകുപ്പുകളുടെ മേൽ സഭക്ക് അധികാരമുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY