DweepDiary.com | ABOUT US | Friday, 19 April 2024

അഡ്മിനിക്ക് വിട

In main news BY Mubeenfras On 04 December 2020
കവരത്തി :- ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ്മ ഐ.പി.എസ്(Retd) ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ നിര്യാതനായി. 66 വയസായിരുന്നു. ശ്വസന സംബന്ധമായ രോഗത്തെ തുടർന്ന് ദില്ലിയിൽ നിന്നും ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു.ലക്ഷദ്വീപ് അഡ്മിനിസ്ട്രേട്ടർമാരിൽ ആദ്യമായിട്ടാണ് ഒരാൾ സർവ്വീസിലിരിക്കെ മരണപ്പെടുന്നത്. 1954 മാർച്ച് 23ന് ബിഹാറിൽ ജനിച്ച അദ്ദേഹം മംഗലത് യൂണിവേഴ്സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. 1976 ബാച്ചിൽ കേരളാ കേഡറിൽ ഐ.പി.എസ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. എ.എസ്.പി.യായി പാലക്കാട് ജില്ലയിലായിരുന്നു ആദ്യ നിയമനം. മലയാളം അറിയാത്ത അദ്ദേഹം നിരന്തര പരിശ്രമത്തിലൂടെ ഭാഷ സ്വായത്തമാക്കിയാണ് ജനങ്ങളുമായി ഇടപ്പെട്ടത്. കണ്ണൂർ; വയനാട്, കാസർക്കോട്; എന്നീ ജില്ലകളിൽ സേവന മനുഷ്ടിച്ചതിന് ശേഷം അദ്ദേഹം മലബാർ സ്പെഷൽ പോലീസ് ബെറ്റാലിയൻ കമാൻ്റൻ്റായി നിയമിതനായി. തുടർന്ന് എ.ഐ.ജി.യായി പോലീസ് ഹെഡ് ക്വാട്ടർ തിരുവനന്തപുരത്ത് നിയമിതനാവുകയായിരുന്നു. ഇൻറലിജൻസ് ബ്യൂറോ അസിസ്റ്റൻ്റ് ഡയറക്ടറായി 1991 ൽ കേന്ദ്ര സർവ്വീസിൽ നിയമിതനായ അദ്ദേഹം എണ്ണപ്പെട്ട രാജ്യ സുരക്ഷാ പോരാട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ജമ്മു കാശ്മീരിലും മറ്റ് വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും അദ്ദേഹം ഇടപെട്ടിട്ടുണ്ട്. 2014ൽ ഇന്ത്യൻ ഇൻ്റലിജൻസ് ഡയറക്ടറായി ദിനേശ്വർ ശർമ്മ നിയമിതനായി. ഇന്ത്യൻ പോലീസ് മെഡൽ (1997); പ്രസിഡൻ്റ് പോലീസ് മെഡൽ (2003)എന്നിവ നേടിയ അദ്ദേഹം ലക്ഷദ്വീപിലെ 34 -ാമത് അഡ്മിനിസ്ട്രേട്ടറായിട്ടായിരുന്നു നിയമിതനായത്. ഡിസംബർ 5 ശനിയാഴ്ച ലക്ഷദ്വീപിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അഡ്മിനി സ്ട്രേറ്റീവ് കോൺഫറൻസ് ഹാളിൽ രാവിലെ 9 മണിക്ക് അനുസ്മരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. Dadra and Nagar Haveli and Daman & Diu അഡ്മിനിസ്ട്രേറ്റർ ആയ ശ്രീ പ്രഫുൽ ഭായ് കോദാ ഭായ് പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അധിക ചുമതല വഹിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY