ഹെലികോപ്റ്റർ പ്രസവ മുറിയായി; അഗത്തി സ്വദേശിനിക്ക് സുഖപ്രസവം
കൊച്ചി: അഗത്തിയില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ഹെലികോപ്ടറിൽ പ്രസവിച്ചു. ഹെലികോപ്ടർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡു ചെയ്യുന്നതിന് മുൻപായിരുന്നു യുവതിയുടെ സുഖപ്രസവം. അഗത്തി സ്വദേശിനിയായ നുസൈബ (18) ആണ് ഹെലികോപ്ടറിൽ കുഞ്ഞിന് ജന്മം നൽകിയത്. അഗത്തിയിലെ ആശുപത്രിയിൽ നിന്ന് അടിയന്തരമായി പവൻ ഹാൻസിൻ്റെ ഹെലികോപ്ടറിൽ കൊച്ചിയിലേക്ക് വരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് യുവതിയെ ആകാശമാർഗം ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലെത്തിച്ചത്. കുഞ്ഞിന് പൂർണ വളർച്ചയുണ്ടായിരുന്നില്ല. 34 ആഴ്ച മാത്രമായിരുന്നു വളർച്ച. പ്രസവ ലക്ഷങ്ങൾ കണ്ടതോടെയാണ് ഇവരെ ഉടൻ വിമാന മാർഗം എത്തിക്കാൻ ശ്രമിച്ചത്. മെഡിക്കൽ സംഘവും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അതിനാൽ കുഞ്ഞിൻ്റെയും അമ്മയുടെയും സംരക്ഷണം ഉറപ്പിക്കാനായി.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അന്ന് കടൽ തീരത്തിരുന്ന് മീൻ ചുട്ടു തിന്ന കാദർക്ക , ഇസ്മത്ത് ഹുസൈൻ
- പ്രഫുൽ ഭായ് കോദാ ഭായ് പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല
- അഡ്മിനിക്ക് വിട
- കിൽത്താനിൽ ലാത്തിച്ചാർജ്. രണ്ട് പേർ ആശുപത്രിയിൽ
- ബുറെവി (കണ്ടൽകാട്) മാലദ്വീപ് പേര് നൽകി - ഈ വ൪ഷത്തെ അഞ്ചാമത്തെ കൊടുങ്കാറ്റ് ശ്രീലങ്കയിൽ നാശമുണ്ടാക്കി ഇന്ത്യൻ തീരത്തേക്ക്, ലക്ഷദ്വീപിലും ആശങ്ക