DweepDiary.com | ABOUT US | Saturday, 20 April 2024

കവരത്തി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിൽ നിന്നും ഗുളിക കഴിച്ച ഗർഭിണിക്ക് ശാരീരിക ആസ്വാസ്ഥ്യം: പ്രതിഷേധവുമായി CPI(M) രംഗത്ത്.

In main news BY Mubeenfras On 24 August 2020
കവരത്തി: ഓഗസ്റ്റ് 20ആം തീയ്യതി കവരത്തി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിൽ നിന്നും ഗർഭിണികൾക്കായി നൽകിയ ഫോളിക് ആസിഡ് ഗുളികകൾ (ചിത്രം മുകളിൽ) കഴിച്ച കവരത്തി സ്വദേശിനിയെ ശാരീരിക ആസ്വാസ്ഥ്യം മൂലം ഇന്ദിരാ ഗാന്ധി ഹോസ്‌ലിറ്റലിൽ പ്രവേശിപ്പിച്ചു. 23ആം തീയ്യതി അഡ്മിറ്റായ യുവതിയുടെ ഭർത്താവ് ഉന്നത തലത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടർക്ക് പരാതി നൽകി. ഇതേ പ്രശ്നം മൂലം മറ്റ് ചില സ്ത്രീകളെയും ഇക്കാലയളവിൽ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തതായും, സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഗുളികകൾ പിൻവലിക്കുമെന്നും Dy.Medical Suptd. (ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ) ഫോൺ മുഖേന അറിയിച്ചതായും അദ്ദേഹം പരാതിയിൽ സൂചിപ്പിക്കുന്നു. വിവരമറിഞ്ഞെത്തിയ CPI(M) പ്രവർത്തകർ പരാതിക്കാരനുമായി രാവിലെയും ഉച്ചയ്ക്കും മെഡിക്കൽ ഡയറക്ടറെ സമീപിക്കുകയും ഉന്നതതല നടപടികൾ ആവശ്യപ്പെടുകയും ചെയ്തു. എല്ലാ ദ്വീപിലെയും CHC, PHC, ഹോസ്പിറ്റലുകൾ മുതലായവയിലേക്ക് ഇത്തരം ഗുളികകൾ വിതരണം ചെയ്തിട്ടുണ്ടെങ്കിൽ അത് നിർത്തി വെയ്ക്കണമെന്നും നിലവാരം കുറഞ്ഞതും അപകടകരവുമായ ഗുളിക ലഭ്യമാക്കിയ കമ്പനിക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുവാനും വകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടതായി CPI(M) പ്രതിനിധി ദ്വീപ് ഡയറിയോട് പറഞ്ഞു. മഹിളാ കോൺഗ്രസ്‌ പ്രവർത്തകരും കവരത്തി ഒന്നാം D.P മെമ്പർ എം.പി റസാക്കും വകുപ്പ് മേധാവിയെ കണ്ട് പരാതി ബോധിപ്പിച്ചിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY