DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപിലെ സാറ്റലൈറ്റ് ബാൻഡ് വിട്‌ത്ത് വർദ്ധിപ്പിക്കാൻ കേന്ദ്ര സർകാർ തീരുമാനം

In main news BY Admin On 13 June 2020
ലക്ഷദ്വീപിലെ സാറ്റലെറ്റ് ബാൻഡ് വിഡ്ത്ത് 318 Mbpsൽ നിന്നും 1.71 Gbps ആയി GSAT - 11 & 19 ഉപയോഗിച്ച് വികസിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ യൂണിവേയ്സൽ സർവീസ് ഒബ്ലിഗേഷൻ (USO) ഫണ്ടിൽ നിന്നും ₹ 28,26,06,539 അനുവദിച്ച് ഉത്തരവായി.11.05.2020 മുതൽ എട്ട് മാസത്തിനുള്ളിൽ ഇത് സംബന്ധമായ ജോലികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട മന്ത്രാലയം ഉത്തർവിറക്കിയിട്ടുണ്ട്. ഈ പദ്ധതി പൂർത്തിയായാൽ അതിവേഗ ഇന്റർനെറ്റ് ദ്വീപിൽ ലഭ്യമാവും.

ലക്ഷ്ദ്വീപിൽ യാത്രാ പ്രശ്നം കഴിഞ്ഞാൽ മുഖ്യ പ്രശ്നം അതിവേഗ ഇന്റർനെറ്റ് ആണ്. ഓൺലൈൻ ക്ലാസുകൾക്ക് യാതൊരു സാഹചര്യവും നിലവിൽ ഇല്ല. ഒപ്റ്റിക്കൽ ഫൈബർ പദ്ധതി നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേന്ദ്രം മാറ്റിവെക്കാൻ ആണ് സാധ്യത.

SHARE YOUR FEEDBACK

RECENT IN THIS CATEGORY