DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും ലക്ഷദ്വീപുകാരന് കോവിഡ്

In main news BY Admin On 28 May 2020
കൊച്ചി: കൊച്ചിയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ തീരദേശ സേന ഉദ്യോഗസ്ഥരിൽ ഒരാൾ ലക്ഷദ്വീപുകാരൻ. മൂന്ന് മാസം മുമ്പ് ട്രെയിനിങ്ങിനായി മുംബൈയിൽ പോയി കഴിഞ്ഞ 21ന് തിരിച്ച് കൊച്ചിയിൽ എത്തിയ ബാച്ചിലെ നാല് പേർക്കാണ് രോഗം സ്ഥിതികരിച്ചത്. പരിശീലനം കഴിഞ്ഞ് വന്ന ഉടനെ തന്നെ കപ്പലിൽ ക്വാറന്റെയിനിൽ പ്രവേശിപ്പിച്ച് ഇവരുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിരുന്നു. ഇവരുടെ പരിശോധന ഫലം വന്നതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇവർ മുംബൈയിൽ അവരുടെ പരിശീലന കേന്ദ്രത്തിൽ തന്നെയായിരുന്നു. പരിശീലനം പൂർത്തികരിച്ച ഇവരുടെ സംഘത്തെ അവരവരുടെ ബേസ് സ്റ്റേഷനിൽ എത്തിക്കുന്നതിനായി മുംബയിൽ നിന്നും പുറപ്പെട്ട കപ്പൽ ഗോവ, മാംഗളൂർ എന്നിവിടങ്ങളിലുള്ളവരെ ഇറക്കിയ ശേഷം കേരളത്തിൽ എത്തിയതായിരുന്നു. കപ്പൽ കേരളത്തിൽ എത്തുന്നതിനു മുമ്പ് തന്നെ നേരത്തെ ഗോവയിൽ ഇറക്കിയവരിൽ ഒരാൾക്ക് കൊവിഡ് 19 പോസിറ്റീവ് ആണെന്നുള്ള വിവരം ലഭിച്ചിരുന്നു. അത്പ്രകാരമാണ് കൊച്ചിയിൽ എത്തിയ കപ്പലിലുള്ള മറ്റുള്ളവരേയും കപ്പലിൽ തന്നെ ക്വാറന്റയിൻ ചെയ്തത്. ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശിയാണ് ജീവനക്കാരൻ. കോസ്റ്റ് ഗാർഡിന്റെ കൊച്ചി ആസ്ഥാനത്ത് ആണ് ഇദ്ദേഹത്തിന് ജോലി.

രോഗം സ്ഥിരീകരിച്ച വ്യക്തികൾക്ക് അതിവിദഗ്ധ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നും ഇവർ പുറത്ത് നിന്നുള്ളവരുമായോ മറ്റു ലക്ഷദ്വീപ് സ്വദേശികളുമായോ യാതൊരു വിധ ബന്ധവും പുലർത്തിയിട്ടില്ലെന്ന കോസ്റ്റ് ഗാർഡ് വ്യത്തങ്ങളുടെ പ്രസ്താവന ലക്ഷദ്വീപിന് ആശ്വാസമുള്ളതായിരുന്നു. ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ തീരദേശ സേനയുടെ ലക്ഷദ്വീപ് കമണ്ടന്റിൽ ആണ് രോഗം കണ്ടെത്തിയത് എന്ന പ്രചാരം കോസ്റ്റ് ഗാർഡ് വ്യത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY