DweepDiary.com | ABOUT US | Wednesday, 24 April 2024

"കൊവിഡിനെ കടലടച്ച് പിണ്ഡം വെച്ചു" - കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത ഏക മേഖലയായി ലക്ഷദ്വീപ്

In main news BY Admin On 26 May 2020
കവരത്തി: രാജ്യത്ത് കൊവിഡ്- 19 റിപ്പോര്‍ട്ട് ചെയ്യാത്ത ഒരേയൊരു മേഖലയായി കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ്. തിങ്കളാഴ്ച നാഗാലാന്‍ഡിലും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മഹാമാരി എത്താത്ത ഏക പ്രദേശമായി കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന ലക്ഷദ്വീപ് മാറിയത്. നാഗാലാൻഡിൽ തിങ്കളാഴ്ച മൂന്ന് കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശ്രമിക് എക്‌സ്പ്രസ് ട്രെയിനില്‍ ചെന്നൈയില്‍ നിന്നെത്തിയവര്‍ക്കാണ് നാഗാലാന്‍ഡില്‍ കൊവിഡ് ബാധിച്ചത്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും അധിക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര- നാഗര്‍ ഹവേലിയിലും ഈയടുത്താണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ ഇടമുളള ലക്ഷദ്വീപിൽ അധിക്യതർ ആദ്യം അനങ്ങാപ്പാറ നയം സ്വീകരിച്ചത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. മാർച്ച് ആദ്യവാരം വിനോദ സഞ്ചാരം നിർത്തി വെക്കാനും വൻകരയിൽ നിന്ന് വരുന്നവരെ പരിശോധിക്കാനും ഭരണകൂടം തയ്യാറായില്ല. പൊതുജന പ്രതിഷേധം വർദ്ധിച്ചതോടെ വിനോദ സഞ്ചാരം നിർത്തലാക്കി, വൻകരയിലെക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി. വൻകരയില് നിന്നും തിരിച്ചും പ്രവേശനം ഇല്ലാതായി. യാത്രാ കപ്പലുകൾ പൂർണായും ചരക്ക് നീക്കത്തിന് മാത്രമാക്കി. അഗത്തി ദ്വീപ് വിമാനത്താവളം അടച്ചു. പോലീസ്, റിസർവ് ബറ്റാലിയൻ, കേന്ദ്ര പോലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർ ജാഗരൂകരായി. പൊതുജനങ്ങളും കൂടി സഹകരണം പ്രഖ്യാപിച്ചതോടെ കൊറോണയെ കടൽ അടച്ച് പിണ്ഡം വെച്ചിരിക്കുകയാണ് ലക്ഷദ്വീപുകാർ. ഇത്ര ഒക്കെ ആണെങ്കിലും വരുമാനത്തിൽ ഭീമമായ ഇടിവാണ് ദ്വീപുകാരം നേരിടുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY