DweepDiary.com | ABOUT US | Tuesday, 16 April 2024

കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് കൊറോണ കെയര്‍ സെന്ററിനായി ദ്വീപ് ഭരണകൂടം വിട്ടുനല്‍കി

In main news BY Admin On 11 April 2020
കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അശോകപുരത്തെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ് കൊറോണ കെയര്‍ സെന്ററിനായി വിട്ടുനല്‍കി ലക്ഷദ്വീപ് ഭരണകൂടം. അനുമതി തേടി കോഴിക്കോട് ജില്ലാ കളക്ടര്‍ അയച്ച കത്തിന് മറുപടിയായാണ് ഗസ്റ്റ്ഹൗസ് വിട്ടുനല്‍കുന്ന കാര്യം ലക്ഷദ്വീപ് കളക്ടര്‍ വിജേന്ദ്ര സിങ് റാവത്ത് ഐ.എ.എസ് ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രോഗികളുടെ എണ്ണം കൂടിയാല്‍ അടിയന്തരമായി ഇവിടേക്ക് പ്രവേശനം നല്‍കുമെന്നാണ് അറിയുന്നത്. 300 കിടക്കകളാണ് ഇവിടെ സജ്ജീകരിക്കാന്‍ കഴിയുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY