DweepDiary.com | ABOUT US | Friday, 29 March 2024

കോവിഡ്- ലക്ഷദ്വീപില്‍ 3500 ഓളം പേര്‍ നിരീക്ഷണത്തില്‍

In main news BY Mubeenfras On 28 March 2020
കവരത്തി- കഴിഞ്ഞ 16 -ാം തിയതിമുതല്‍ കേരളത്തില്‍ നിന്ന് വിവിധ ദ്വീപുകളില്‍ എത്തിയ 3500 ഓളം പേര്‍ കോവിഡ്- 19 ന്റെ നിരീക്ഷണത്തിലാണെന്ന് മെഡിക്കല്‍ ഡയരക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇവര്‍ കൂടുതലും കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. ഇവരെ വീടുകളിലാണ് നിരീക്ഷണത്തില്‍ വെച്ചിരിക്കുന്നത്. ദ്വീപില്‍ ഇതുവരെയായി കോവിഡ് - 19 റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ഏറെ പ്രതീക്ഷനല്‍കുന്നു. എന്നാല്‍ അടുത്ത 15 ദിവസം ദ്വീപുകാര്‍ക്ക് നിര്‍ണ്ണായകമാണെന്നും നിലവില്‍ നിരീക്ഷണത്തിലുള്ളവര്‍ ഒരു കാരണലശാലും പുറത്തിറങ്ങി നടക്കുക്കുകയോ മറ്റുള്ളവരുമായി ഇടപെഴുകുകയോ ചെയ്യാന്‍ പാടില്ലെന്നും മെഡിക്കല്‍ ഡയരക്ടര്‍ താക്കീത് നല്‍കുന്നു. പല ദ്വീപുകളിലും ഇത് വകവെക്കാതെ പലരും പുറത്തിറങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. പോലീസും മെഡിക്കല്‍ ടീമും വളരെ കര്‍ശനമായി ഇത് നിരീക്ഷിച്ച് വരികയാണ്. ദ്വീപിലെ യുവ ഡോക്ടര്‍മാരോട് അടുത്ത മൂന്ന് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ (മാസം 65,000/-) ജോലിയില്‍ പ്രവേശിക്കാന്‍ മെഡിക്കല്‍ ഡയരക്ടര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY