DweepDiary.com | ABOUT US | Friday, 19 April 2024

പെര്‍മിറ്റ് ഹോള്‍ഡേഴ്സിനെ തടഞ്ഞെതിനെതിരെ ലാത്തിച്ചാര്‍ജ്

In main news BY Mubeenfras On 25 March 2020
ബംഗാരം- പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാകര്‍ഫ്യു ദിനത്തില്‍ പെര്‍മിറ്റിലുള്ള നാല് മഹാരാഷ്ട്ര സ്വദേശികളെ ബംഗാരത്തിലെത്തിക്കാനുള്ള ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇവിടത്തുകാര്‍ പ്രതിഷേധിച്ചതിനെതുടര്‍ന്ന് പോലീസുകാര്‍ ലാത്തിച്ചാര്‍ജ് നടത്തി. ഇവരെ നേരത്തെ അഗത്തിയില്‍ കൊറോണ രോഗ നിരീക്ഷണത്തിലായിയുരന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. എന്നാല്‍ ടൂറിസം വകുപ്പ് ഇതൊന്നും വകവെക്കാതെ ഇവരെ ബംഗാരത്തിലെ റിസോര്‍ട്ടുകളെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇവിടെ എത്തിക്കുകയായിരുന്നു. ഹോംമിനിസ്റ്ററിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇവരെ ഇവിടെ എത്തിച്ചെതെന്നും പറയപ്പെടുന്നു. പരിക്കേറ്റവരെ അഗത്തി ഹോസ്പിറ്റലില്‍ വിദഗ്ദ ചികിത്സക്കായി പ്രവേശിപ്പിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY