DweepDiary.com | ABOUT US | Friday, 19 April 2024

കൊവിഡ് ഭീഷണി- കപ്പല്‍ പൂര്‍ണ്ണമായും നിര്‍ത്തുന്നു

In main news BY Mubeenfras On 24 March 2020
കവരത്തി- കോവിഡ് ഭീഷണിയെ തുടര്‍ന്ന് ദ്വിപില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ യാത്രാ കപ്പലുകളും ഈ മാസം 22 നും കേരളത്തില്‍ നിന്നും ദ്വീപിലേക്കുള്ള എല്ലാ യാത്രാ കപ്പലുകളും 24 നും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുന്നതായി പോര്‍ട്ട് ഡയരകട്ര്‌‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. കേരളത്തില്‍ പഠിക്കുന്ന ദ്വീപിലെ വിദ്യാര്‍ത്ഥികള്‍ ഇതോടെ ഇന്നും നാളെയുമായി ദ്വിീപുകളിലെത്തും. ഇവര്‍ സ്വയം വീടുകളില്‍ നീരീക്ഷണത്തില്‍ ഏറ്റവും കുറഞ്ഞത് 15 ദിവസമെങ്കിലും കഴിയണമെന്നും എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY