DweepDiary.com | Thursday, 26 November 2020

ലക്ഷദ്വീപില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്; ഈ മാസം 20 മുതല്‍ 31 വരെ ദ്വീപിലേക്ക് വരേണ്ടതില്ല

In main news / 18 March 2020
കവരത്തി- കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ വിനോദസഞ്ചാരികളെ വിലക്കി. മാര്‍ച്ച് 20 മുതല്‍ 31 വരെയാണ് വിലക്ക്.. ഇന്നുവരെ ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരികള്‍ക്ക് യാതൊരു വിലക്കും ലക്ഷദ്വീപ് ഏര്‍പ്പെടുത്തിയിരുന്നില്ല. ഇന്റര്‍നാഷണല്‍ ടൂറിസ്റ്റുകള്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഡൊമസ്റ്റിക് ടൂറിസ്റ്റുകളുടെ കാര്യത്തില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള കാലയളവില്‍ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന കര്‍ശനമായ നിയന്ത്രണം ഇപ്പോള്‍ അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്. വിലക്ക് മാര്‍ച്ച് 31 ന് ആവശ്യമെങ്കില്‍ നീട്ടാനും സാധ്യതയുണ്ട് എന്നാണ് അറിയുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY