DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപ് ഒരു സൂഫിലാന്റ്.

In main news BY Mubeenfras On 18 February 2020
ലക്ഷദ്വീപ് ഒരു സൂഫിലാന്റ്.
കില്‍ത്താന്‍ ദ്വീപിനെ അതിന്റെ സൂഫി കാഴ്ചകളിലൂടെ അവതരിപ്പിച്ച ''ലക്ഷദ്വീപ് ഒരു സൂഫിലാന്‍റ്'' 10-03-2020 ന് പ്രകാശനം ചെയ്യപ്പെട്ടു. ദ്വീപിനെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ദ്വീപുകാരനല്ലാത്ത ഒരാള്‍ നോക്കി കാണുന്നതിന്റെ എല്ലാവിധ കൗതുകങ്ങളും നിറഞ്ഞ ഈ പുസ്തകം ദ്വീപുനിവാസികള്‍ക്കും വ്യത്യസ്ഥമായ വായന ഉറപ്പാക്കുന്നുണ്ട്..
ദ്വീപിന്റെ ചരിത്രവും,വര്‍ത്തമാനകാലവും,മനുഷ്യ ജീവിതങ്ങളും അതിന്റെ പൂര്‍ണ്ണമായ ഭംഗിയാല്‍ തന്നെ പുസ്തകം അവതരിപ്പക്കുന്നുണ്ട്. കടലും,കരയും തമ്മിലുള്ള ബന്ധങ്ങള്‍, മണ്‍മറഞ്ഞു പോയ സൂഫിവര്യരുടെ ചരിത്രം,ദ്വീപ് ജനതയുടെ പുതുകാലത്തെ ജീവിതം,ദ്വീപിലെ മറ്റു ജീവികളുടെ നേര്‍ക്കാഴ്ചകള്‍. ഇവയെല്ലാം തന്നെ തന്മയത്തോടും,മനോഹരമായ ഭാഷയാലും അവതരിപ്പിച്ചിരിക്കുന്നു.
ലിവ ബുക്സ് കോഴിക്കോട് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ രചയിതാവ് റിഹാന്‍ റാഷിദ് ആണ്. കോപ്പികള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാം. 9207273543 (call&whatsp)

SHARE YOUR FEEDBACK

RECENT IN THIS CATEGORY