DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് കരിക്കുലം- പ്രതീക്ഷയോടെ ദ്വീപുകാര്‍

In main news BY Mubeenfras On 18 February 2020
കവരത്തി- കഴിഞ്ഞ 12 -ാം തിയതി അഡ്മിനിസ്ട്രേറ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലക്ഷദ്വീപ് വിദ്യാഭ്യാസ പോളിസി മീറ്റിങ്ങില്‍ ലക്ഷദ്വീപ് എം.പി.പി.യും പി.സി.സിയും എഡ്യുക്കേഷന്‍ സ്റ്റാന്‍ഡിന്റ് കൗണ്‍സിലും അധ്യാപക പ്രതിനിധികളും ഒന്നടങ്കം ലക്ഷദ്വീപ് കരിക്കുലത്തിന്റെ ആവശ്യകത അഡ്മിസ്ട്രേറ്ററെ ബോധ്യപ്പെടുത്തുകയുണ്ടായി. പ്രസ്തുത ആവശ്യം അഡ്മിനിസ്ട്രേറ്റര്‍ ശരിവെച്ച്കൊണ്ട് അഡ്മിനിസ്ട്രേറ്റര്‍ ഒരു മൂന്നംഗംകമ്മിറ്റി രൂപീകരിക്കാനും പ്രസ്തുത കാര്യം വിശദമായ പഠനം നടത്തി നടപ്പിലാക്കാനും തീരുമാനമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദ്വീപിനായി ഒരു സിലബസ് ഉണ്ടായിരുന്ന കാര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ അത് പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം അഡ്മിനിസ്ട്രേറ്റര്‍ ഓര്‍മ്മപ്പെടുത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY