DweepDiary.com | ABOUT US | Saturday, 20 April 2024

''ലാക് ഡീവ്‌സ്'' ദ്വീപ് വിദ്യാര്‍തഥികളുടെ കച്ചവടപ്പെരുമ. /റിഹാന്‍ റാഷിദ്

In main news BY Mubeenfras On 17 February 2020
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പി.ജി വിദ്യാർഥികളായ എം.എ ഫോക്‌ലോർ സ്റ്റഡിസ് പഠനം പൂർത്തിയാക്കിയ പലക്കാടുകാരൻ നിഹാൽ പറമ്പിൽ, എം.എഡ് പഠിച്ചു കൊണ്ടിരിക്കുന്ന ആന്ത്രോത്ത് ദ്വീപുകാരനായ ഹംദുള്ള, കിൽത്താൻ ദ്വീപുകരനായ നൗഷാദ് ചേര്‍ന്ന് മലബാറിന്റെ കേന്ദ്രമായ കോഴിക്കോട് 17th feb 2019.ന് തുടക്കം കുറിച്ച സംരഭം ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ഥസ്തമായ പരിപാടികളാണ് ഈ ആഘോഷത്തിന് മാറ്റു കൂട്ടുന്നത്. ദ്വീപുകാരും കരക്കാരും തമ്മിലുള്ള കലാലയ ജീവിതത്തിലെ സൗഹൃദം പുതിയൊരു സംരംഭത്തിന് കാരണമാവുകയായിരുന്നു. അവർക്ക് മൂലധനവും മാർക്കറ്റിംഗ് സഹായങ്ങളുംനല്‍കിയത് പാലക്കാടുകാരനായ അൻഷഫാണ്.

കേരളത്തിൽ ആദ്യമായി ഒരു സമ്പൂർണ ലക്ഷദ്വീപ് ഉൽപ്പന്നങ്ങളുടെ കട മലബാറിൽ തുടങ്ങിയപ്പോള്‍ അതിന് ലക്ഷദ്വീപിന്റെ പഴയ നാമം ''ലാക് ഡീവ്‌സ്''ബ്രാൻഡ് ചെയ്തു.ദ്വീപ് ഉൽപന്നങ്ങളുടെ കൂടെ വെറൈറ്റി വിഭവങ്ങളുമായാണ് 'ലാക് ഡീവ്സ് കഫേ''കൊട്ടാരം റോഡില്‍ ജംഗ്ഷന്‍ ഈസ്റ്റ് നടക്കാവില്‍ ഈ സംരഭം ആരംഭിച്ചത്.
നിലവിൽ ട്യൂണ മീൻ അച്ചാർ, മാസ്സ് മീൻ, മാസ്സ് പൊടിപ്പിച്ചത്, മാസ്സ് ചിപ്സ്, മാസ്സ് ചമ്മന്തി, മാസ്സ് പപ്പടം, ലൈറ്റ് മീറ്റ് ട്യൂണ, വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ, ദ്വീപ് സുറുക്ക, ദ്വീപ് ചക്കര, ദ്വീപ് ഉണ്ട തുടങ്ങിയ ഉത്പന്നങ്ങളാണ് വിൽക്കപ്പെടുന്നത്.. ദ്വീപ് ഉത്പന്നമല്ലാത്ത നറുനീണ്ടി സർബത്തും കോഴിക്കോട് ആദ്യമായി ഇറക്കിയതും ഈ വിദ്യാർത്ഥികളാണ്.. ഡിയബെറ്റിക് സർബത്തും ചെയ്യുന്നുണ്ട്. അറബി കടലിലെ പവിഴ ദ്വീപുകളിൽ നാളികേര ഉത്പന്നങ്ങൾ കൊണ്ടും, സമുദ്ര വൈവിധ്യ ഉത്പന്നങ്ങൾ കൊണ്ടും സമൃദമാണ്.. സംശുദ്ധമായ ദ്വീപിൽ രാസവളങ്ങളും, കീടനശികളും, നിരോധിച്ചത് കൊണ്ട് ദ്വീപ് ഉൽപന്നങ്ങളുടെ മാർക്കറ്റ് മൂല്യം വലുതാണ് ഈ ഫെബ്രുവരി 16 ന് ഒന്നാം വാർഷികമാഘോഷിക്കുമ്പോൾ 49 തരം വെറൈറ്റി സർബത്തോടെ കൂടെ ഒരു ഫെസ്റ്റും നടത്തുന്നുണ്ട്
നന്നാറിയിൽ പന ചക്കര, തേൻ, ഈത്തപ്പഴം, ഏലക്ക, ഗ്രാമ്പു, ഇഞ്ചി തുടങ്ങി ചേരുവകൾ ചേർത്തുണ്ടാക്കിയ നറുനീണ്ടി സർബത്തിൽ ക്ലാസ് പ്രെസെർവറ്റിവെസ് ഒന്നും ചേർക്കുന്നില്ല ചായയും, കുലുക്കി സർബത്തും, വിവിധ ഷെയ്ക്കുകളും, മോജിറ്റോയും, ഈ നറുനീണ്ടി സർബത്ത് കൊണ്ട് ഉണ്ടാക്കുന്നുണ്ട്..ഈ സംരഭത്തിൽ മേൽനോട്ടം വഹിക്കുന്നതിനായി ഇവരോടൊപ്പം പങ്കാളിയായി അന്ത്രോത്ത് ദ്വീപ്കാരനായ തുഫൈലും ഉണ്ട്.

''ലാക് ഡീവ്‌സ്'' ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളും ''ലാക് ഡീവ്സ് കഫേ''സാരഥികളുമായ് എഴുത്തുകാരന്‍ റിഹാന്‍ റാഷിദ് നടത്തിയ ഇന്‍റര്‍വ്യൂ വായിക്കാം.
ചോദ്യം: ഇങ്ങനെ ഒരു സംരഭത്തിലേക്ക് വരാനുണ്ടായ കാരണം എന്തായിരുന്നു ?

ഉത്തരം: ''ഇന്ത്യയില്‍ മറ്റെവിടെ ലഭിക്കുന്നതിനെക്കാളും ശുദ്ധമായ ഉത്പന്നങ്ങളാണ് ലക്ഷദ്വീപില്‍ നിര്‍മ്മിക്കുന്നത്,യാതൊരു തരത്തിലുള്ള രാസവളപ്രയോഗങ്ങളും ഇല്ലാത്ത ഏറ്റവും ആരോഗ്യകരമായ കോക്കനട്ട് പ്രൊഡക്ടുകള്‍, കടല്‍ വിഭവങ്ങള്‍. മാസ്,ലഗൂണ്‍ മത്സ്യവിഭവങ്ങള്‍ തുടങ്ങിയവയുടെ രുചിയും ലക്ഷദ്വീപിന്റെ പ്യൂരിറ്റിയും ദ്വീപിന് പുറത്തുള്ളവരിലേക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇങ്ങനെ ഒരു സംരഭത്തിന് കാരണമായത്.''

ചോദ്യം: ഏതൊരു സംരഭത്തിന്റേയും നെടുന്തൂണായ സാമ്പത്തിക പ്രശ്നങ്ങളെ എങ്ങനെ ആയിരുന്നു കെെകാര്യം ചെയ്തത്.?
ഉത്തരം: വിദ്യാര്‍ത്ഥികള്‍ എന്ന നിലക്ക് വലിയ പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. പക്ഷേ പട്ടാമ്പിക്കാരനായ അന്‍ഷാഫ് എന്ന സുഹൃത്തിന്റെ ധെെര്യവും,ഇടപെടലുമാണ് ആ പ്രതിസന്ധിയെ മറികടക്കാന്‍ സഹായിച്ചത്. തുടക്കത്തിലെ എല്ലാ സാമ്പത്തിക കാര്യങ്ങളും കെെകാര്യം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു. പിന്നീട് ഞങ്ങള്‍ ഓരോരുത്തരും കയ്യിലുണ്ടായിരുന്ന തുക സ്വരൂപിച്ച് കൊണ്ട് ഈ സംരഭത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകമായിരുന്നു.
ചോദ്യം: പഠനത്തിനൊപ്പം കഫേ നടത്തിപ്പ് മുന്‍പോട്ടു കൊണ്ടു പോവുന്നത് ബുദ്ധിമുട്ടുള്ളതാവുന്നുണ്ടോ.?
ഉത്തരം.: വലിയ വെല്ലുവിളി തന്നെ ആണത്. പക്ഷേ കൃത്യമായ പ്ലാനിംഗ് നടത്തിയത് കൊണ്ട് ആ വെല്ലുവിളികളെ ഞങ്ങള്‍ മറികടക്കുകയാണ്. മനേജിംഗ് പാര്‍ട്നറായ നിഹാല്‍ പറമ്പില്‍ കഫേയുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ടു കൊണ്ടു പോവുന്നു.

ചോദ്യം: ദ്വീപിന്റെ ഉത്പനങ്ങളുടെ കച്ചവടം മാത്രമാണോ ഈ സംരഭത്തിന് പിന്നിലെ ലക്ഷ്യം.?

ഉത്തരം:ദ്വീപ് ഉത്പനങ്ങളെ മാര്‍ക്കറ്റ് ചെയ്യുന്നതിലൂടെ ദ്വീപിന്റെ തനിമയെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഒരോ ദ്വീപിലേയും ഉത്പനങ്ങളുടെ വ്യത്യാസ്തമായ രുചികളെ ഒരിടത്ത് ലഭ്യമാക്കുക എന്നതും ലക്ഷ്യമാണ്. പതിനാറോളം ലക്ഷദ്വീപ് ഉത്പനങ്ങള്‍ ഇവിടെ ഇപ്പോള്‍ ഞങ്ങള്‍ വില്‍ക്കുന്നുണ്ട്.
ചോദ്യം: ദ്വീപുകാരുടെ പിന്തുണ എത്രത്തോളമുണ്ട് ഈ സംരഭത്തിന്?

ദ്വീപുകാരുടെ പൂര്‍ണ്ണ പിന്തുണ ഈ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. പ്രത്യേകിച്ചും ഞങ്ങളുടെ എംപിയൂം, മറ്റ് ജനപ്രതിനിധികളും വളരെ പോസിറ്റീവ് രീതിയില്‍ തന്നെയാണ് പ്രതികരിക്കുന്നത്.

ചോദ്യം: ഇങ്ങനെ ഒരു സംരഭം ആരംഭിക്കുമ്പോള്‍/ശേഷം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നോ.?
ഉത്തരം: ലക്ഷദ്വീപില്‍ നിന്നും ഉത്പന്നങ്ങള്‍ കരയിലെത്തിക്കുന്നത് തന്നെയാണ് ആദ്യത്തെ വെല്ലുവിളി. അതേ പോലെ തനത് രുചികളെ കച്ചവടവത്കരിക്കുന്നതിന്റെ ഗുണകരമായ പ്രയത്നവും ഇതിനു പിന്നിലുണ്ട്.

''ലാക് ഡീവ്സ്'' ഈ പേരിലേക്ക് എത്തിപ്പെടാന്‍ കാരണമെന്തായിരുന്നു.?
ദ്വീപിലെ ഉത്പനങ്ങളെ മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ മറ്റൊരു പേരും ഞങ്ങള്‍ക്ക് മുന്‍പിലില്ലായിരുന്നു.
ചോദ്യം.ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പുതിയ പദ്ധതികള്‍ ഉണ്ടോ.?
സ്വന്തമായി ഒരു യുണിറ്റാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം. ഏതെങ്കിലും ഒരു ദ്വീപില്‍ എല്ലാ പ്രൊഡക്ടുകളും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു മാനുഫാക്ചറിംഗ് യൂണിറ്റ്. എല്ലാം ഒരു കുടക്കീഴില്‍ ഉള്‍പ്പെടുത്തി ഉത്പനങ്ങളെ കൂടൂതല്‍ സ്ഥലങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ജവര്‍ലാല്‍ നെഹ്റുവിന്റെ യൂണിറ്റി ആന്‍റ്‌ ഡെെവേര്‍സിറ്റി എന്ന ചിന്തയാണ് ഞങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY