DweepDiary.com | ABOUT US | Saturday, 20 April 2024

വി.ഡി.പി ഉപതെരെഞ്ഞെടുപ്പ് 72.28 ശതമാനം പോളിങ്

In main news BY Mubeenfras On 29 December 2019
കിൽത്താൻ - ഒന്നാം വില്ലേജ് ദ്വീപ് പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പിൽ 72.28 പോളിങ്ങ് രേഖ പ്പെടുത്തി. എൻ.സി.പി , കോൺഗ്രസ്റ്റ് സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. നിലവിൽ എൻ.സി.പി സ്ഥാനാർത്ഥിയാണ് ഈ വാർഡിലെ മെമ്പർ. ഇവർ സർക്കാർ സ്ഥിരം നിയമനം ലഭിച്ചതിനെ തുടർന്ന് സ്ഥാനം രാജിവെക്കുകയായിരുന്നു. വനിതകൾക്കായി സംവരണം ചെയ്ത ഈ വാർഡിൽ നിന് എൻ.സി.പി സ്ഥാനാർത്ഥിയായി സുബൈദ മലയാം പുരയും കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കദീജോമ്മാബി കദീജാ മൻസിലും മത്സരിച്ചു. ആകെ 404 വോട്ടർമാരുള്ളതിൽ 292 പേർ വോട്ട് രേഖപ്പെടുത്തി. വോട്ടിങ്ങ് വളരെ സമാധാന പരമായിരുന്നുവെന്ന് വോട്ടിങ്ങ് ചുമതലയുള്ള സർഫ്രാസ് മാഷ് ദ്വീപ് ഡയറിയോട് പറഞ്ഞു. വോട്ടെണ്ണൽ നാളെ (തിങ്കൾ) 8 മണിക്ക് നടക്കും. എൻ.സി.പി ഭുരിപക്ഷ വാർഡാണെങ്കിലും കോൺഗ്രസ്സും ജയ പ്രതീക്ഷയിലാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY