DweepDiary.com | ABOUT US | Friday, 19 April 2024

പൗരത്വ ഭേദഗതിബില്‍- എൻ.സി.പി ലക്ഷദ്വീപ് ഘടകം പ്രതിഷേധിച്ചു

In main news BY Admin On 18 December 2019
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധവും മതേതര ഐക്യത്തിനും രാജ്യത്തിൻെറ അഖണ്ഡതക്കും നിരക്കാത്തതുമാണെന്ന് എൻ.സി.പി ലക്ഷദ്വീപ് ഘടകം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരെ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് കിൽത്താൻ ഘടകം പ്രസിഡൻറ് മുഹമ്മദ് ഇഖ്ബാൽ, ലക്ഷദ്വീപ് ഘടകം ജന. സെക്രട്ടറി പി. മുഹ്സിൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിമുക്ത ഭടന്മാർ വിമുക്തത ഭടൻമാരും ആശ്രിതരും ഡിസംബർ 18ന് രാജ്ഭവൻ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പങ്കാളിത്ത ആരോഗ്യ പദ്ധതിയിൽ നിലനിൽക്കുന്ന പോരായ്മകളും മരുന്നുക്ഷാമവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന പ്രക്ഷോഭത്തിൻെറ ഭാഗമായാണിത്. റിട്ട.ലെഫ്റ്റ് കേണൽ എ. ബാലൻ നായർ, പി. മുരളീധരൻ, റിട്ട. ലെഫ്റ്റ് കേണൽ ജയദേവൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.


കടപ്പാട്: മാധ്യമം

SHARE YOUR FEEDBACK

RECENT IN THIS CATEGORY