DweepDiary.com | ABOUT US | Thursday, 25 April 2024

ബംഗാരം ദ്വീപിനടുത്ത് ദുരൂഹ സാഹചര്യത്തിൽ ബോട്ട് കത്തി; കത്തിയത് ദ്വീപ് രജിസ്ട്രേഷനിലുള്ള മറുനാടൻ ബോട്ട്

In main news BY Admin On 12 November 2019
അഗത്തി: ബംഗാരം ദ്വീപിന്റെ പുറം കടലിൽ ദുരൂഹ സാഹചര്യത്തിൽ ബോട്ടിന് തീപിടിച്ചു. ആന്ത്രോത്ത് രജിസ്ട്രേഷനിലുള്ള ജബലുൽ നൂർ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ആന്ത്രോത്ത് സ്വദേശി മുത്തുകോയ ഷേക്കിരിയമ്മക്കാട എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട് എങ്കിലും തൊഴിലാളികൾ മറുനാട്ടുകാരാണ്.

ബംഗാരം വിനോദ സഞ്ചാര ദ്വീപിലെ ഡൈവിങ് ടീമാണ് രാവിലെ ഡൈവിങ്ങിനിടെ അപകടം കണ്ടത്. ഇവരുടെ സമുചിതമായ ഇടപെടൽ മൂലം ജീവഹാനി ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉടനെ തന്നെ അവരുടെ ബോട്ടിൽ പതിമൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി തീരദേശ പോലീസിന് കൈമാറുകയും ചെയ്തു. ഇവരെ ഇപ്പൊൾ ബംഗാരം ദ്വീപിലെത്തിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY