DweepDiary.com | ABOUT US | Friday, 29 March 2024

വടക്കൻ ദ്വീപുകളോടുള്ള അവഗണന.. കൊച്ചി ലക്ഷദ്വീപ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്.

In main news BY Mubeenfras On 01 September 2019
വർഷങ്ങളായി ലക്ഷദ്വീപ് സമൂഹത്തിലെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കിൽത്താൻ, ചേത്ത്ലാത്ത് , ബിത്ര തുടങ്ങിയ ദ്വീപുകൾ നേരിടുന്ന അവഗണനയ്ക്കെതിരെ സെപ്റ്റംബർ രണ്ടാം തീയതി കൊച്ചി ലക്ഷദ്വീപ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്താനൊരുങ്ങുകയാണ് വടക്കൻ ദ്വീപു സ്വദേശികളായ ഒരു പറ്റം യുവാക്കൾ. കപ്പൽ ഷെഡ്യൂൾ ചെയ്യുന്നത്, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി സാമൂഹ്യവും സാമ്പത്തികവുമായ വിവിധ മേഖലകളിൽ വടക്കൻ ദ്വീപുകൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചാണ് മാർച്ച്. ദ്വീപ് സേതു കപ്പൽ മാത്രം സർവീസ് നടത്തിയിരുന്ന കാലം മുതൽ നേരിടുന്ന ഈ അവഗണന ചരിത്ര പരമാണെന്നും ഇത് അധികാരികളുടെ മുമ്പിലെത്തിക്കുന്നതിനും അതിലൂടെ ഞങ്ങളും വികസന ഇന്ത്യയുടെ ഭാഗമാണെന്നുറക്കെ വിളിച്ച് പറയാനുമാണീ പ്രതിഷേധ മാർച്ചെന്ന് പങ്കെടുക്കാനെത്തിയ ചേത്ത് ലാത്ത് സ്വദേശി മുസ്തഫ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY