DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപ് ഹാജിമാർ മക്കയിൽ നിന്ന് തിരിച്ചെത്തിയത് മുഖ്യമന്ത്രിയുടെ ദുരതാശ്വാസനിധിയിലേക്ക്‌ സഹായവുമായി

In main news BY Admin On 31 August 2019
കൊച്ചി (29/08/2019): വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് ശേഷം ലക്ഷദ്വീപിലെ ഹാജിമാർ ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തി. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി, ലക്ഷദ്വീപ്, കേരള ഹജ്ജ് കമ്മിറ്റികളുടെ സജ്ജീകരണങ്ങളിൽ ഹാജിമാർ പൊതുവെ സന്തുഷ്ടി പ്രകടിപ്പിച്ചു. തുടർന്ന് കേരളത്തിലെ ആനുകാലിക പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേരള മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹാജിമാർ ഏതാണ്ട് 40,000 രൂപ സംഭാവന നൽകി. ഹാജിമാർക്ക് വേണ്ടി ലക്ഷദ്വീപ് ഹാത്തിമുൽ ഹുജ്ജാജ് കെപി അബ്ദുൽ റഹീം, റഫീഖ് എന്നിവർ പണം സ്ഥലം ആലുവ എംഎൽഎ അൻവർ സാദാത്തിനു കൈമാറി.

പ്രാർത്ഥന യോഗവും സൽക്കാരവും നൽകി ഹാജിമാർക്ക് ഊഷ്മള വരവേൽപ് നൽകി. 31നു വിവിധ കപ്പലുകളിലായി ഹാജിമാർ ദ്വീപുകളിേലേക്ക് തിരിക്കും. ഓണം അവധിക്ക് വൻകരയിൽ നിന്ന് വിദ്യാർത്ഥികൾ തിരിക്കാനുള്ളതിനാൽ ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഭരണകൂടം ചിട്ടയാർന്ന രൂപത്തിലാണ് കപ്പൽ പ്രോഗ്രാമുകൾ ചാർട്ട് ചെയ്തിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY