അഭിമാന നിമിഷം- കോറലും ലഗൂണും ആന്ത്രോത്ത് വാര്‍ഫില്‍

ആന്ത്രോത്ത്- കാത്തിരിപ്പിനൊടുവില്‍ ദ്വീപുകാര്‍ക്ക് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് ക്യാപ്റ്റന്‍ സ്റ്റാലിനും ക്യാപ്റ്റന്‍ മന്‍സൂറും. ആഗസ്റ്റ് 11 ആ ചരിത്ര മുഹൂര്‍ത്തത്തിന് ദ്വീപ് സാക്ഷിയായി. ആന്ത്രത്ത് വാര്‍ഫില്‍ സാക്ഷാല്‍ എം.വി.കോറലും അതിന് പിന്നാലെ ലഗൂണും ബര്‍ത്ത് ചെയ്തു. ചെറിയ കപ്പലുകളായ എം.വി.മിനിക്കോയി, എം.വി.അമിന്ദ്വീവി കപ്പലുകള്‍ ആന്ത്രോത്ത് വാര്‍ഫില്‍ പിടിച്ചിട്ടുണ്ടെങ്കിലും വലിയ കപ്പല്‍ പിടിക്കുന്നത് ഇത് ആദ്യമായാണ്. മാസങ്ങള്‍ക്ക് മുമ്പ് താന്‍ കണ്ട ഒരു വിഡിയോയാണ് ഈ ഒരു സാഹസത്തിന് തന്നെ പ്രരിപ്പിച്ചതെന്ന് ക്യാപ്റ്റന്‍ സ്റ്റാലിന് പറഞ്ഞു. ആന്ത്രോത്തിന് പുറത്ത് കപ്പലില്‍ നിന്ന് ബോട്ടിലേക്ക് ഇറങ്ങവേ കടലില്‍ വീണ ഒരു ഉമ്മയുടെ അതി ദാരുണമായ സംഭവമായിരുന്നു അത്. കപ്പല്‍ ബര്‍ത്ത് ചെയ്തത് അഭിമാന നിമിഷമാണെങ്കിലും കപ്പലിന് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ ജോലിക്ക് വരെ വെല്ലുവിളിയാകുമെന്നും എന്നാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രതമാകുന്ന എന്തിനും താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- വൈകി വന്ന വസന്തം - മുര അദുഗണ്ടവ൪ അലി മണിക്ക്ഫാന് പത്മശ്രി; ഡോ. റഹ്മത്ത് ബീഗത്തിനു ശേഷം ലക്ഷദ്വീപിലെത്തുന്ന രണ്ടാമത്തെ പൊൻതുവൽ
- അന്ന് കടൽ തീരത്തിരുന്ന് മീൻ ചുട്ടു തിന്ന കാദർക്ക , ഇസ്മത്ത് ഹുസൈൻ
- പ്രഫുൽ ഭായ് കോദാ ഭായ് പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല
- അഡ്മിനിക്ക് വിട
- കിൽത്താനിൽ ലാത്തിച്ചാർജ്. രണ്ട് പേർ ആശുപത്രിയിൽ