DweepDiary.com | ABOUT US | Thursday, 17 June 2021

ബിജെപി സർക്കാരിന്റെ വർഗീയ നിലപാട്; ജമ്മു കാശ്മീരിലെ പ്രത്യക ഭരണ ഘടനാ പദവി റദ്ദ് ചെയ്തു

In main news BY AMG On 05 August 2019
ജമ്മുകശ്​മീര്‍: ജമ്മുകശ്​മീരിന്​ ഭരണഘടന പ്രകാരം പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞിരിക്കുകയാണ്​. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ഷായാണ്​ പാര്‍ലമ​​​​െന്‍റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. ഇതിനായി തീവ്രവാദ ഭീഷണി എന്ന പേരിൽ വൻ സൈനിക സന്നാഹം വർദ്ധിപ്പിക്കുകയും അമാർ നാഥ് തീർത്ഥാടനം അവസാനിപ്പിച്ച് തീർഥാടകരെ സുരക്ഷിതമായി മാറ്റിയിരുന്നു. പ്രത്യേക ഭരണ ഘടന സവിശേഷത റദ്ദ് ചെയ്യില്ല എന്ന സംസ്ഥാന ഗവർണറുടെ ഉറപ്പ് വന്നു 24 മണിക്കൂർ തികയും മുമ്പാണ് കേന്ദ്രം ഏകപക്ഷീയമായി 370 A വകുപ്പ് റദ്ദ് ചെയ്തു.

Article 371A (Nagaland)
Article 371B (Assam)
Article 371C (Manipur)
Article 371F (Sikkim)
Article 371G (Mizoram)
ഇതെല്ലാം ഭരണഘടന ചില സംസ്ഥാനങ്ങളുടെ പ്രത്യേകത മാനിച്ച് നൽകിയ ചില സവിശേഷ അധികാരങ്ങൾ ആണ്..
ഹിമാചൽ പ്രദേശി നും ഉണ്ട് ചില സമാന നിയമങ്ങൾ.. എന്തിന്, അതിർത്തി പ്രദേശമായ ലക്ഷദ്വീപിലും ഉണ്ട് ഭരണ ഘടന നൽകുന്ന, മറ്റു പ്രദേശങ്ങൾക്ക് ഇല്ലാത്ത സവിശേഷ അധികാരം...
പക്ഷേ, ചരിത്രമോ ദേശ സ്നേഹമോ അറിയാത്ത വർഗീയ വാദികൾ ജമ്മു കാശ്മീരിലെ ആർട്ടിക്കിൾ 35യും ആർട്ടിക്കിൾ 370 ഉം വലിയ അതിക്രമമായി ചിത്രീകരിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ജമ്മു കാശ്മീർ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് എന്നതാണ് ഇവരുടെ പ്രശ്നം. ബാക്യുകിയുള്ള കിഴക്കൻ പ്രദേശങ്ങളിലെ പ്രശ്നങ്ങൾ ഇവർ കാണാറില്ല. ഉൾഫ തീവ്രവാദികൾ, മാവോയിസ്റ്റ്, ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ബഹിഷ്കരിക്കുന്ന നാഗാലാൻഡ് തീവ്രവാദികൾ ഇതൊന്നും കാശ്മീരിന്റെ മുകളിൽ വരില്ല കാരണം അവരിന്നും മുസ്ലിം അല്ല..


എന്താണ്​ ആര്‍ട്ടിക്കിള്‍ 370?
ആര്ട്ടിക്കിള്‍ 370 :
ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലെ ആര്‍ട്ടിക്കിള്‍ 370 പ്രകാരമാണ് രാജ്യത്തെ​ മറ്റ്​ സംസ്ഥാനങ്ങളില്‍ നിന്ന്​ വ്യത്യസ്​തമായി കശ്​മീരിന്​ പ്രത്യേക പദവി ലഭിക്കുന്നത്​. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്മീരിന്‍റെ കാര്യത്തില്‍ നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നതാണ്​ ഈ വകുപ്പ്.

മാറ്റം വരാവുന്നതും താല്‍ക്കാലികവുമായ പ്രത്യേക നിബന്ധനയുള്ളതാണിത്​. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മുകശ്മീരിലെ പൗരന്മാരുടെ സ്വത്തവകാശവും മൗലികാവകാശങ്ങളും സംസ്ഥാനത്തെ നിയമ സംഹിതയുമെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്​ തീര്‍ത്തും വ്യത്യസ്തമാണ്.

പ്രത്യേകതകള്:
* 1949 ഒക്​ടോബര്‍ 17നാണ്​ ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വരുന്നത്​
* ആര്‍ട്ടിക്കിള്‍ 370 പ്രകാരം പ്രതിരോധം, ധനകാര്യം, വിദേശനയം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെ കേന്ദ്രം പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ ജമ്മുകശ്​മീരിന്​ ബാധകമല്ല.
* കേന്ദ്രത്തിന്‍െറ അനുവാദമില്ലാ​െത തന്നെ കശ്​മീരിന്​ സ്വന്തമായി നിയമം നിര്‍മിച്ച്‌​ സംസ്ഥാനത്തിനകത്ത്​ നടപ്പിലാക്കാം
* സ്വന്തം ഭരണഘടനയും സ്വന്തം പതാകയുമായി ഇന്ത്യന്‍ അതിര്‍ത്തിക്കകത്തുള്ള ഏക സംസ്ഥാനമാണ്​ ജമ്മുകശ്​മീര്‍.
* കശ്​മീരിന്​ പുറത്തുള്ള ആര്‍ക്കും സംസ്ഥാനത്തിനകത്ത്​ ഭൂമി വാങ്ങാന്‍ അനുവാദമില്ല.
* പ്രതിരോധം, ധനകാര്യം, വിദേശനയം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങള്‍ ജമ്മു കശ്മീരില്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അനുവാദം ആവശ്യമാണ്​.
* വിഭജനത്തെ തുടര്‍ന്ന്​ ഇന്ത്യന്‍ യൂണിയനൊപ്പം ചേരാന്‍ അന്നത്തെ നാട്ടുരാജാവായ ഹരി സിങ് മഹാരാജാവ്​ തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തില്‍ നിന്നാണ് ജമ്മുകശ്മീര്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം ​നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ശൈഖ്​ അബ്ദുല്ല ഭരണം ഏറ്റെടുത്തത്​. 1949ല്‍ ആണ്​ ഭരണഘടനയില്‍ 370ാം വകുപ്പ് ചേര്‍ക്കുന്നത്​. സ്വയം ഭരണാവകാശം നല്‍കുന്ന, സ്ഥിരമായ വകുപ്പായിരിക്കണം ഇ​െതന്ന ശൈഖ്​ അബ്ദുല്ലയുടെ ആവശ്യം പക്ഷെ കേന്ദ്രം അനുവദിച്ചില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY