DweepDiary.com | Monday, 18 November 2019

"മുത്തലാഖ് നിരോധന ബില്‍ ബിജെപി അടിച്ചേല്‍പ്പിക്കുന്നു" - ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസല്‍;

In main news / 06 July 2019
കേരളത്തിന്‍റെ ഇരുപത്തിയൊന്നാം എം.പിയായി താനുണ്ടാകുമെന്ന് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസല്‍. മുത്തലാഖ് നിരോധന ബില്‍ പാര്‍ലമെന്‍ററി മര്യാദകള്‍ ലംഘിച്ച് ബിജെപി അടിച്ചേല്‍പ്പിക്കുന്നു. വന്ദേമാതരം മുസ്‍ലിംകള്‍ക്ക് വിലക്കപ്പെട്ടതല്ലെന്നും പാര്‍ലമെന്‍റിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പി.പി മുഹമ്മദ് ഫൈസല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മുത്തലാഖ് ക്രമിനല്‍കുറ്റമാക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അരക്ഷിതബോധം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും ശ്രമിക്കണം. വന്ദേമാതരം ഇസ്‍ലാം വിരുദ്ധമല്ല. കേരളത്തിന്‍റെ ആവശ്യങ്ങള്‍ക്കായി മുന്നിലുണ്ടാകുമെന്ന് ഉറപ്പ്. ഒക്ടോബര്‍ മുതല്‍ ദ്വീപില്‍ വികസനത്തിന്‍റെ പുതിയ വഴിതുറന്ന് ടൂറിസം രംഗത്ത് സ്വകാര്യമേഖ കടന്നുവരും. ഹെലികോട്പറ്ററുകള്‍ രാത്രി ഇറക്കുന്നതിലെ തടസം, ഇന്‍റര്‍നെറ്റ് മൊബൈല്‍ കണകറ്റ്‍വിറ്റി പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതടക്കം നിരവധി വികസന വിഷയങ്ങള്‍ മുന്നിലുണ്ടെന്ന് മുഹമ്മദ് ഫൈസല്‍ പറയുന്നു.

കടപ്പാട്: മലയാള മനോരമ (ജൂലൈ 1, 2019)

SHARE YOUR FEEDBACK

RECENT IN THIS CATEGORY