DweepDiary.com | ABOUT US | Thursday, 25 April 2024

അമിനി ലൈറ്റ് ഹൗസ് അപകടാവസ്ഥയിൽ; കോൺക്രീറ്റ് വേലി കടലിൽ

In main news BY Admin On 11 June 2019
കഴിഞ്ഞ വർഷം കെട്ടിയ ലൈറ്റ് ഹൗസിന്റെ കോമ്പൗണ്ട് വാൾ ഇപ്പോൾ കടലിനുള്ളിൽ . അധികാരികൾ അടിയന്തിരമായി ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ലൈറ്റ് ഹൗസ് ഈ മൺസൂൺ തരണം ചെയ്യില്ല. ഈ അവസ്ഥ തുടർന്നാൽ അമിനി ദ്വീപിന്റെ ഭൂപടം മാറ്റി വരയ്ക്കാൻ ഇടയാക്കി കൊണ്ട് തെക്കെ മുനമ്പ് രണ്ടായി പിളരുകയും തൽഫലമായി അവിടെ താമസിക്കുന്ന സാധാരണക്കാരുടെ വീടുകളും ഭൂമിയും കടലെടുക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും. കാലവർഷം തുടങ്ങും മുമ്പേ തന്നെ എട്ടോളം തെങ്ങുകൾ കടപുഴകി വീണ് കഴിഞ്ഞു എന്നത് വരാൻ പോകുന്ന വിപത്തിന്റെ വ്യാപ്തി എത്രത്തോളമായിരിക്കുമെന്ന് വിളിച്ചോതുന്നു.

നാട്ടിലുടനീളം അശാസ്ത്രീയമായി കടൽഭിത്തി കെട്ടുകയും എന്നാൽ ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തെ കടലിൽനിന്നും വരുന്ന ശക്തമായ ഒഴുക്ക് കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞ് പോകുന്ന ഈ മുനമ്പിൽ കടൽഭിത്തി കെട്ടാതെ പാതി വഴിക്ക് നിറുത്തുകയും ചെയ്തപ്പോൾ ദ്വീപിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കേണ്ട ഒഴുക്ക് ഈയൊരൊറ്റ സ്ഥലത്തേക്ക് പ്രവഹിക്കുകയും ചെയ്തതിന്റെ ഫലമായാണ് ഇവിടെ മുമ്പെന്നുമില്ലാത്ത ആത്ര ശക്തമായ കടൽക്ഷോഭവും മണ്ണൊലിപ്പും ഉണ്ടാവാൻ കാരണമായത്. .
മുസ്തഫാ ഖാൻ, അമിനി

SHARE YOUR FEEDBACK

RECENT IN THIS CATEGORY