DweepDiary.com | ABOUT US | Tuesday, 16 April 2024

ലക്ഷദ്വീപില്‍ ന്യൂന മര്‍ദ്ദം രൂപം; കൊണ്ടു കൊടുങ്കാറ്റായാല്‍ പേര് "വായു"

In main news BY Admin On 10 June 2019
തിരുവനന്തപുരം: അറബിക്കടലില്‍ തെക്കുകിഴക്കന്‍ ഭാഗത്ത് ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപംകൊണ്ടു. സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് സൂചന. തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിനും ലക്ഷദ്വീപിനും ഇടയില്‍ തീര പ്രദേശങ്ങളിലും തീര സംസ്ഥാനങ്ങളിലും വളരെ ശക്തമായിട്ടുള്ള മഴയ്ക്കാണ് സാധ്യത. കൂടാതെ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതീതീവ്ര ന്യൂനമര്‍ദ്ദം വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയും, ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെയോടെ കേരളത്തില്‍ മഴ കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY