DweepDiary.com | ABOUT US | Friday, 29 March 2024

മല്‍സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി - അനധികൃത മല്‍ബന്ധനം നടത്തുന്നവരെന്ന് സംശയം

In main news BY Admin On 04 June 2019
കില്‍ത്താന്‍: ലക്ഷദ്വീപ് തീരത്തകപ്പെട്ട 20 മത്സ്യബന്ധന തൊഴിലാളികളെ തീരദേശ സംരക്ഷണ സേന രക്ഷപ്പെടുത്തി. തകരാറിലായ സ്റ്റാര്‍ ഓഫ് സീ 1, സ്റ്റാര്‍ ഓഫ് സീ 2 എന്നീ പേരുകളുളള ബോട്ടുകള്‍ എഞ്ചിന്‍ തകരാറുമൂലം ലക്ഷദ്വീപിനടുത്തുള്ള കില്‍താന്‍ ദ്വീപിനു സമീപം കുടുങ്ങിക്കിടക്കുകയാണെന്ന വാര്‍ത്ത കന്യാകുമാരി മറൈന്‍ പോലീസ് സ്‌റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബോട്ടുകളായ സ്റ്റാര്‍ ഓഫ് 1-ല്‍ 9 പേരും സ്റ്റാര്‍ ഓഫ് 2-ല്‍ 11 പേരുമാണുണ്ടായിരുന്നത്.
വിവരം ലഭിച്ച ഉടന്‍ തന്നെ തീരദേശ സംരക്ഷണ സേനയുടെ നിരീക്ഷണ കപ്പലായ ഐസിജെഎസ് വിക്രം അപകടത്തില്‍പ്പെട്ടവരെയും ഒപ്പം 2 ബോട്ടുകളും കണ്ടെത്തിയിരുന്നു. എഞ്ചിനില്‍ വെള്ളം കയറിയതാണ് അപകടത്തിനു കാരണമെന്നും കേടുപാടുകള്‍ പരിഹരിക്കുന്നതിനായി തകരാറിലായ 2 ബോട്ടുകളും നേവി കേന്ദ്രമുള്ള ആന്ത്രോത്ത് ദ്വീപില്‍ എത്തിച്ചതായും അധികൃതര്‍ അറിയിച്ചു.

ലക്ഷദ്വീപ് മേഖലയില്‍ അനധികൃത മല്‍സ്യബന്ധനം നടത്തുന്നവരാണെന്ന് കരുതുന്നു. കഴിഞ്ഞ മാസം ലക്ഷദ്വീപിന്റെ വ്യാജ രജിസ്ട്രേഷനില്‍ ഒരു ബോട്ട് പിടിച്ചിരുന്നു. സേനയിലേയും ഉദ്യോഗസ്ഥരുടെയും മൗന അനുവാദത്തോടെയാണ് ഈ മല്‍സ്യബന്ധനം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY