DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപിൽ നിന്നും ആദ്യമായി ഒരു കലാസംവിധായകൻ സിനിമ ലോകത്ത്

In main news BY Admin On 26 February 2019
ലക്ഷദ്വീപിൽ നിന്നും ഒരു കലാസംവിധായകൻ കൂടി പിറക്കുകയാണ്. ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നസാക്ഷാത്കാരമായ "ക്വീന്‍ ഓഫ് നീര്‍മാതളം പൂത്ത കാലം- ഒരു ഭയങ്കര കാമുകി" എന്ന സിനിമയാണ് ഈ ചരിത്ര മുഹൂര്‍ത്തത്തിന് കാരണമാകുന്നത്. നേരത്തെ യാസിര്‍ ആന്ത്രോത്തും ആയിശ ചെത്ലാതും ആദ്യ നടി-നടന്മാരായി ദ്വീപിന്‍റെ ചരിത്രത്തില്‍ ഇടം നേടിയിരുന്നു.

22 വയസ്സ് മാത്രം പ്രായമുള്ള എ. ആര്‍ അമല്‍ കണ്ണന്റെ ആദ്യ സിനിമയാണ് "ക്വീന്‍ ഓഫ് നീര്‍മാതളം പൂത്ത കാലം- ഒരു ഭയങ്കര കാമുകി". മലയാളത്തിലെ ആദ്യത്തെ നിയോ-റിയലിസ്റ്റിക് മൂവി 1955ൽ സംവിധാനം ചെയ്യുമ്പോള്‍ പി. രാമദാസിനും പ്രായം 22 ആയിരുന്നു. തൃശ്ശൂരിലെ ഒരുപറ്റം വിദ്യാർത്ഥികളായ ചെറുപ്പക്കാർ ചേർന്നാണ് ന്യൂസ് പേപ്പര്‍ ബോയ് ഒരുക്കിയതെങ്കില്‍, തിരുവനന്തപുരത്തെ ഒരുപറ്റം വിദ്യാര്‍ത്ഥികളാണ് ഈ സിനിമയ്ക്ക് പിന്നിലുള്ളത്. സിനിമയിലെ ആദ്യ ഗാനം യൂട്യൂബില്‍ എത്തിക്കഴിഞ്ഞു. 9 ഗാനങ്ങളാണ് സിനിമയിലുള്ളത്.ഒരു സ്ത്രീപക്ഷ സിനിമയാണ് "ക്വീന്‍ ഓഫ് നീര്‍മാതളം പൂത്ത കാലം - ഒരു ഭയങ്കര കാമുകി". ഒരു പെണ്‍കുട്ടിയുടെ കൌമാരകാലം മുതല്‍ 26 വയസ്സുവരെയുള്ള കാലഘട്ടത്തില്‍, അവളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന പ്രണയങ്ങളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. പ്രീതി ജിനോ എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് നായികയായെത്തിയിരിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും പുതുമുഖങ്ങളാണുള്ളത്.

കല്പേനി ദ്വീപിലെ ഫിറോസ് നേടിയത്ത് എന്ന ഫൈൻ ആർട്‌സ് വിദ്യാർത്ഥിയാണ് ലക്ഷദ്വീപിൽ നിന്നും ആദ്യമായി സ്വതന്ത്ര കലാസംവിധാനം ചെയ്യുന്നത്. ലക്ഷദ്വീപ് സിനിമാ രംഗത്തേക്കുള്ള മുതൽ കൂട്ടായി ഇനി ഫിറോസും എണ്ണപ്പെടും. ഈ സിനിമ കൂടാതെ സനൽ കുമാർ ശശിധരന്റെ ഏറ്റവും പുതിയ റിലീസിന് ഒരുങ്ങുന്ന ചോലയിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ഷനും ശ്രീകൃഷ്ണൻ കെ.പി യുടെ BETWEEN ONE SHORE AND SEVERAL OTHERS - ഒരു കരയ്ക്കും മാറ്റനേകങ്ങൾക്കുമിടയിൽ എന്ന സിനിമയിലും ആർട്ട് അസിസ്റ്റന്റായും. സീമാ ബിസ്വാസ് മുഖ്യ കഥാപാത്രം ചെയ്യുന്ന ജയാ ജോയ് രാജിന്റെ "ഇടം" എന്ന സിനിമയിൽ കലാസംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.

ഇതിലെ പാട്ട് കാണാന്‍ ക്ലിക്ക് ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY