DweepDiary.com | ABOUT US | Saturday, 20 April 2024

വീണ്ടും കടൽ വെള്ളരി കടത്ത് സജീവമാകുന്നു - സുഹേലി പരിസരത്ത് നിന്നും മാലദ്വീപ് ബോട്ട് തീരദേശ സേന പിടികൂടി

In main news BY Admin On 16 February 2019
കവരത്തി (15/02/2019): ലക്ഷദ്വീപ് സമൂഹത്തിലെ മത്സ്യബന്ധന ദ്വീപായ സൂഹേലി ദ്വീപിലേക്ക് രഹസ്യമായി പ്രവേശിച്ച് മത്സ്യവും വംശനാശഭീഷണി നേരിടുന്ന കടൽ വെള്ളരിയും േശേഖരിക്കുകയായിരുന്ന മാലദ്വീപിൽ നിന്നുള്ള ബോട്ട് തീര സംരക്ഷണ സേന പിടികൂടി. ലക്ഷദ്വീപ് ഫിഷ്റീസ് വകപ്പിൻ്റെ ബ്ലുഫിൻ എന്ന ബോട്ടിന്റെ കൃത്യമായ ഇടപെടൽ വിദേശ ബോട്ട് കസ്റ്റഡിയിൽ എടുക്കുന്നതിന് നിർണായകമായി.
ആദ്യമായിട്ടല്ല ഇൗ ബോട്ട് ഇവിടെ എത്തുന്നെത്തെന്നാണ് കവരതിയിൽ നിന്നുള്ള മത്സ്യ തൊഴിലാളികളുടെ വാദം. പലതവണ സേനകൾക്ക്‌ റിപ്പോർട്ട് ചെയ്തുവെങ്കിലും മുഖവിലക്കെടുക്കാറില്ലെന്ന്‌ ഇവർ പറയുന്നു. കോസ്റ്റ് ഗാർഡ് ഇന്നലെ രാത്രി തന്നെ ബോട്ട് കവരത്തിയിൽ എത്തിച്ച് തൊഴിലാളികളെ പോലീസിന് കൈമാറി. ഇവരെ ഇന്ന് കൊച്ചി കസ്റ്റംസിന് കൈമാറും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY