DweepDiary.com | ABOUT US | Thursday, 25 April 2024

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സമരങ്ങൾക്ക് വിജയം - മത്സ്യ തൊഴിലാളികൾക്ക് അപകടം പറ്റിയാൽ ഉചിതമായ നഷ്ടപരിഹാരം

In main news BY Admin On 16 February 2019
ലക്ഷദ്വീപിലെ മീൻപിടുത്തക്കാർക്ക് മത്സ്യ ബന്ധനത്തിനിടയിൽ അപകട മരണമോ കാണാതാവുകയോ അതുമല്ലെങ്കിൽ ഗുരുതര പരിക്ക് പറ്റിയാലോ ചെയ്താൽ ഇനി മുതൽ അടുത്ത ബന്ധുക്കൾക്ക് ദുരിതാശ്വാസ ധന സഹായം. മത്സ്യ തൊഴിലാളിയെ കാണാതായാലോ മരണപ്പെട്ടാലോ 500000 (അഞ്ചു ലക്ഷം) രൂപയും മത്സ്യബന്ധനത്തിനിടയിലുണ്ടാവുന്ന ശാരീരികമായ അംഗ ബന്ധനമുണ്ടായാൽ അതിന്റെ ഗൗരവമനുസരിച്ച് 100000 ( ഒരു ലക്ഷം) മുതൽ 200000 (രണ്ടു ലക്ഷം) രൂപ വരെ ലഭിക്കും. ഇതിനുള്ള ഉത്തരവിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ശ്രീ.ഫറൂഖ് ഖാൻ ഒപ്പ്‌ വെച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY