DweepDiary.com | ABOUT US | Friday, 29 March 2024

അതീവ തന്ത്ര പ്രധാനമായ ലക്ഷദ്വീപില്‍ അനുമതിയില്ലാതെ വിദേശ നൗക എത്തിയ സംഭവം - സിബിഐസി അന്വേഷണം വ്യാപിപ്പിക്കുന്നു

In main news BY Admin On 09 February 2019
കൊച്ചി: കേന്ദ്രധനമന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബോർഡ‌് ഓഫ‌് ഇൻഡയറക്ട‌് ടാക‌്സസ‌് ആൻഡ‌് കസ‌്റ്റംസ‌് (സിബിഐസി) കഴിഞ്ഞ രണ്ടുവർഷം ലക്ഷദ്വീപിലെത്തിയ മുഴുവന്‍ വിദേശകപ്പലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു. ഇക്കാര്യത്തിൽ ലക്ഷദ്വീപ‌് അധികൃതരുടെ വിശദീകരണം തേടും. ഇന്ത്യൻ പൗരന്മാർക്കുപോലും നിയന്ത്രണമുള്ള ലക്ഷദ്വീപിൽ അനുമതിയില്ലാതെ വിദേശ പായ‌്ക്കപ്പലെത്തിയതിനെ ഗൗരവമായാണ‌് കസ‌്റ്റംസ‌് കാണുന്നത‌്. ഈ സാഹചര്യത്തിലാണ‌് കഴിഞ്ഞ രണ്ടുവർഷത്തിനിടെ ലക്ഷദ്വീപിലെത്തിയ വിദേശകപ്പലുകളുടെ വിവരം ശേഖരിക്കുന്നത‌്. അനുമതിയില്ലാതെ കൊച്ചിയിലും ലക്ഷദ്വീപിലുമായി കറങ്ങിയ വിദേശ പായ‌്ക്കപ്പൽ കഴിഞ്ഞദിവസം കസ‌്റ്റംസ‌് പിടിച്ചെടുത്തതിനെ തുടർന്നാണിത‌്. കസ‌്റ്റംസ‌് കൊച്ചി ഡിവിഷനാണ് അന്വേഷണ ചുമതല.

സ്വിറ്റ‌്‌സർലൻഡിൽ രജിസ‌്റ്റർചെയ‌്ത എസ‌്‌വൈ സീ ഡ്രീം എന്ന പായ‌്ക്കപ്പലാണ‌് കഴിഞ്ഞദിവസം ബോൾഗാട്ടിയിലെ മറീനയിൽനിന്ന‌് കസ‌്റ്റംസ‌് പിടിച്ചെടുത്തത‌്. 2018 ഫെബ്രുവരിയിൽ കൊച്ചിയിലെത്തിയ പായ‌്ക്കപ്പൽ ലക്ഷദ്വീപിലെ ബംഗാരം, അഗത്തി, കൽപ്പേനി, കടമത്ത‌്, അമിനി, കവരത്തി എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. എന്നാല്‍ കൊച്ചി കസ്റ്റംസിന്റെ പിടിപ്പുകേട് ലക്ഷദ്വീപിനു മേല്‍ കെട്ടിവെക്കുകയാണെന്നാണ് അഗത്തി ഇമ്മിഗ്രേഷന്‍ യൂണിറ്റിന്റെ അനൗദ്യോഗിക പ്രതികരണം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY