DweepDiary.com | ABOUT US | Friday, 29 March 2024

സ്റ്റാഫ് സെലക്ഷൻ കമീഷന്റെ ജൂനിയർ എൻജിനിയർ പരീക്ഷക്ക് കവരത്തിയില്‍ കേന്ദ്രം

In main news BY Admin On 05 February 2019
സ്റ്റാഫ് സെലക്ഷൻ കമീഷന്റെ ജൂനിയർ എൻജിനിയർ പരീക്ഷക്ക് വിജ്ഞാപനമായി.https://ssc.nic.in വഴി ഒാൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ഫെബ്രുവരി 25 വൈകിട്ട് അഞ്ച്. ജൂനിയർ എൻജിനിയർ(സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ആൻഡ് ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്സ്) ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള ഒഴിവുകളിലേക്കാണ് നിയമനം. സെൻട്രൽ വാട്ടർ കമീഷൻ, സെൻട്രൽ പബ്ലിക് വർക്സ് ഡിപാർട്മെന്റ്, ഡിപാർട്മെന്റ് ഓഫ് പോസ്റ്റ്, മിലിറ്ററി എൻജിനിയറിങ് സർവീസ്, ഫരാക്ക ബാരേജ് പ്രോജക്ട്, ബോർഡർ റോഡ് ഓർഗനൈസേഷൻ, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് (നേവൽ), നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവും നികത്തും.ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം/ ഡിപ്ലോമയുള്ളവരാണ് അപേക്ഷിക്കേണ്ടത്. കർണാടക, കേരള റീജൺ ഉൾപ്പെടെ രാജ്യത്തെ ഒമ്പത് റീജണുകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയും ലക്ഷദ്വീപിൽ കവറത്തിയുമാണ് പരീക്ഷാകേന്ദ്രങ്ങൾ. ഓരോ തസ്തികയിലും ഉയർന്ന പ്രായപരിധി വ്യത്യസ്തമാണ്. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. വിശദവിവരം website ൽ.


കടപ്പാട്: ദേശാഭിമാനി

SHARE YOUR FEEDBACK

RECENT IN THIS CATEGORY