DweepDiary.com | Friday, 22 February 2019

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസിന് എല്‍ഡിസിഎല്‍ കുത്തക അവസാനിക്കുമോ??? കേരള സര്‍ക്കാരിന്റെ സ്പീഡ് ബോട്ട് സര്‍വീസിന് ആലോചന

In main news / 28 January 2019
ബേപ്പൂർ: ലക്ഷദ്വീപിലേക്ക് ബേപ്പൂരിൽനിന്ന‌് അതിവേഗ യാത്രാകപ്പൽ സർവീസ് ആരംഭിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരള ഷിപ്പിങ് ആൻഡ‌് ഇൻലാൻഡ‌് നാവിഗേഷൻ കോർപറേഷൻ ഈ ദൗത്യം എറ്റെടുക്കാനുദ്ദേശിക്കുന്നതായും ഇത‌് കോഴിക്കോടിനും മലബാറിനും ദ്വീപുമായുള്ള ചരിത്രപരമായ ബന്ധം സുദൃഢമാക്കുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂരിൽ മലബാറിലെ പ്രഥമ കടൽവിനോദ സഞ്ചാര ബോട്ട് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. ബേപ്പൂർ മറീന ജെട്ടിയിൽ നടന്ന ചടങ്ങിൽ വി കെ സി മമ്മദ് കോയ എംഎൽഎ അധ്യക്ഷനായി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY