DweepDiary.com | ABOUT US | Friday, 29 March 2024

പുതിയ തട്ടിപ്പുമായി മലയാളി മീന്‍പിടിത്തക്കാര്‍ ലക്ഷദ്വീപില്‍ - പരാതിയുമായി കേരളമത്സ്യത്തൊഴിലാളിസമിതി

In main news BY Admin On 09 January 2019
കൊച്ചി: ലക്ഷദ്വീപ് കടലില്‍ നിറയെ മറുനാടന്‍ ബോട്ടുകാര്‍ കീഴടക്കിയിരിക്കുകയാണ്. ലക്ഷദ്വീപിലെ വിഷം ചേരാത്ത മീനുകളും വിപണി ദൗര്‍ലഭ്യതയും ദ്വീപുകാരുടെ നിഷ്കളങ്കതയും മുതലെടുത്താണ് ഇവര്‍ ലക്ഷദ്വീപിന്റെ പ്രത്യേക സാമ്പത്തിക കടല്‍ മേഖലയില്‍ പ്രവേശിച്ചിരിക്കുന്നത്. സാധാരണ ദ്വീപുകാര്‍ പിടിക്കുന്ന ഫ്രഷ് മീന്‍ അന്നേ ദിവസം തന്നെ ദ്വീപിലെത്തിച്ച് പ്രത്യേക മാസ് (പരമ്പരാഗത പ്രിസര്‍വേഷന്‍) വിഭവമാക്കി സൂക്ഷിക്കുകയോ അല്ലെങ്കില്‍ ദ്വീപില്‍ വില്‍പന നടത്തുകയോ ആണ് ചെയ്യാറ്. ഈ മാസിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നല്ലവില കിട്ടുമെങ്കിലും പണം കൈയില്‍ വരാന്‍ ബോട്ടുടമ കുറെ കാത്തിരിക്കണം. എന്നാല്‍ മറുനാടന്‍ ബോട്ടുകള്‍ ദ്വീപുകാരില്‍ നിന്ന് റെഡി കാശിന് (കുറഞ്ഞ വിലയാണെങ്കിലും) മീനെടുക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ക്ക് കൂട്ടാന്‍ മീന്‍ കിട്ടാതായി. അഗത്തിയില്‍ പുറംകടലില്‍ മറുനാടന്‍ ബോട്ടുകാര്‍ തമ്മില്‍ അനാരോഗ്യകരമായ മല്‍സരമുണ്ടാവുകയും അടിപിടിയില്‍ കാര്യമെത്തുകയും ചെയ്തതോടെ കരയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്ത ഇവരെ ലഗൂണിലേക്ക് പ്രവേശിക്കാന്‍ പോലീസ് അനുമതി നല്‍കിയിരുന്നു. മറുനാടന്‍ ബോട്ടുകാര്‍ ദ്വീപുകളില്‍ നിന്നും ഫ്രഷ് മീനാണ് പിടിക്കുന്നതെങ്കിലും ഇവര്‍ കൂടുല്‍ മീന്‍ ശേഖരിക്കുന്നതിന് വേണ്ടി ദിവസങ്ങളോളം കടലില്‍ കഴിയും പിടിച്ച മീനുകള്‍ കേടാവാതിരിക്കാന്‍ രാസവസ്തുക്കള്‍ വിതറുന്നുമുണ്ട്. ഇതോടെ ലക്ഷദ്വീപിലെ ബോട്ടുകാര്‍ പിടിക്കുന്ന മീനുകള്‍ ചീത്തയെന്ന പ്രചരണം കേരളത്തിലുണ്ടായി.

കൊച്ചിയില്‍ കഴിഞ്ഞദിവസം ബോട്ടുകാർ ചീഞ്ഞ മീനിറക്കുന്നത് വൈപ്പിനിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടു. അവരത് ചോദ്യം ചെയ്തപ്പോള്‍ ഉണക്കിപ്പൊടിക്കാനാണ് എന്നാണ് ണരുപടി നല്‍കിയത്. ഫഴകിയ മീനുകള്‍ വില്‍ക്കുന്നതിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളിസമിതി സെക്രട്ടറി പി.വി. ജയൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെന്ന് മാതൃഭൂമി ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ലക്ഷദ്വീപ് മറൈന്‍ പോലീസും ഫിഷറീസ് വകുപ്പും കാര്യമായ നടപടിയെടുത്തില്ലെങ്കില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വരെ തിളങ്ങി നില്‍ക്കുന്ന ലക്ഷദ്വീപിലെ മീനുകള്‍ വിപണിയില്‍നിന്നും താമസിയാതെ പുറത്താകും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY