DweepDiary.com | ABOUT US | Tuesday, 23 April 2024

അത്യാഢംബര വിദേശ വിനോദ സഞ്ചാര കപ്പല്‍ സില്‍വര്‍ ഡിസ്‌കവറര്‍ ലക്ഷദ്വീപിലെ ചെറിയത്തേക്ക്

In main news BY Admin On 08 January 2019
തിരുനന്തപുരം: അത്യാഢംബര വിദേശ വിനോദ സഞ്ചാര കപ്പല്‍ എം.വി.സില്‍വര്‍ ഡിസ്‌കവറര്‍ ലക്ഷദ്വീപിലേക്ക്. ഈ മാസം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷദ്വീപിലെ കല്‍പേനി ദ്വീപ് (ചെറിയം) സന്ദര്‍ശിച്ച ശേഷം 17നു വിഴിഞ്ഞെത്തെത്തും. ലോക സഞ്ചാരത്തിന്റെ ഭാഗമായാണ് കപ്പലെത്തുക. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പി.ആര്‍.ഒ.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥരും കപ്പലിലെത്തി പരിശോധ നടത്തിയതിനുശേഷമാകും യാത്രക്കാരെ പുറത്തിറക്കുകയെന്ന് തുറമുഖ വകുപ്പ് അധികൃതര്‍ അറിയിച്ചു. കരയ്ക്കിറങ്ങിയശേഷം ഇവര്‍ തിരുവനന്തപുരത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്കുശേഷം മൂന്നിന് കപ്പല്‍ ശ്രീലങ്കയിലേക്ക് മടങ്ങും. ബന്ധപ്പെട്ട ലക്ഷദ്വീപ് ഉദ്യോഗസ്ഥര്‍ ഇതുവരെ വാര്‍ത്തയ്ക്ക് സ്ഥിതീകരണം നല്‍കിയിട്ടില്ല.

ബഹമാസ് ദ്വീപില്‍ നിന്നുള്ള ആഡംബര കപ്പലാണിത്. മണിക്കൂറില്‍ 14 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള കപ്പലിന് ഒരു ദിവസം സഞ്ചരിക്കാന്‍ 20.4 മെട്രിക് ടണ്‍ ഇന്ധനം വേണം. 81 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ലൈഫ് ബോട്ടുകളും 25 പേര്‍ക്ക് പോകാവുന്ന ചങ്ങാടങ്ങളും രണ്ട് രക്ഷാബോട്ടുകളും അടങ്ങുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങളും കപ്പലില്‍ സജ്ജമാക്കിയിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY