DweepDiary.com | ABOUT US | Saturday, 20 April 2024

സ്റ്റാപ്കോര്‍ 2018 ന് ഇന്ന് തുടക്കം- ലോക ശ്രദ്ധ ബംഗാരത്തിലേക്ക്

In main news BY Admin On 22 October 2018
ബംഗാരം- പവിഴപ്പുറ്റുകളുടെ സംരക്ഷണം സംബന്ധിച്ച മൂന്നാമത് അന്താരാഷ്ട്ര സമ്മേളനത്തിനാണ് ഇന്ന് തിരിതെളിയുക. ദ്വീപുകളുടെ നിലനില്‍പ്പിനായി പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായി നയങ്ങളും, മാര്‍ഗ്ഗങ്ങളും ആവിഷ്‌കരിക്കുകയെന്ന വിഷയത്തെ ആസ്പദമാക്കിയാണ് സ്റ്റാപ്കോര്‍-2018 നടക്കുക.
ഒക്ടോബര്‍ 22 മുതല്‍ 24 വരെ ലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലാണ് സ്റ്റാപ്കോര്‍ 2018 നടക്കുക. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കീഴിലുള്ള സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ലക്ഷദ്വീപ് കാലാവസ്ഥാ, വനം വകുപ്പാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 77 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ആഗോളതാപനമുള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ പവിഴപ്പുറ്റുകളില്‍ വരുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിലയിരുത്തുന്നതിനായി 1998 ലാണ് സ്റ്റാപ്കോര്‍ ആവിഷ്‌കരിച്ചത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY