DweepDiary.com | ABOUT US | Wednesday, 24 April 2024

ന്യുനമര്‍ദ്ദം ഒ​മാ​ൻ തീ​ര​ത്തേ​ക്ക്​ നീങ്ങുന്നു - കൊടുങ്കാറ്റായി രുപപ്പെടുകയാണെങ്കില്‍ പേര് "ലുബാന്‍", പേര് നല്‍കിയതും ഒമാന്‍ തന്നെ

In main news BY Admin On 06 October 2018
കവരത്തി (06/10/2018): ന്യുനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതായി സൂചന. കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ലക്ഷദ്വീപിന് മെട്രോളജിക്കല്‍ വിഭാഗം ജാഗ്രത നിര്‍ദ്ദേശം മാത്രമേ നല്‍കിയിട്ടുള്ളു. ലക്ഷദ്വീപ് ദുരന്തനിവാരണ സെല്‍ മലയാളത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീടുകള്‍ സുരക്ഷിതരല്ലാത്തവരെ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ തയ്യാറാവാന്‍ നിര്‍ദ്ദേശമുണ്ട്. കടലില്‍ പോകുന്നതിനും വിലക്കുണ്ട്. റേഡിയോ ഓണ്‍ ചെയ്ത് വെക്കാനും ആവശ്യമെങ്കില്‍ വൈദ്യുതി വിച്ഛേദിക്കാനും നിര്‍ദ്ദേശമുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ലുബാന്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ലക്ഷദ്വീപ് കപ്പലുകളുടെ യാത്ര റദ്ദ് ചെയ്തിട്ടുണ്ട് എന്നാല്‍ ഇന്ന് അഗത്തി ദ്വീപിലേക്ക് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന പതിവ് എയര്‍ ഇന്ത്യ സര്‍വീസ് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുന്നത് വരെ മാറ്റമൊന്നുമില്ല. ഇതിനിടെ ബംഗാള്‍ ഉള്‍കടലില്‍ മറ്റൊരു ന്യുനമര്‍ദ്ദം രുപപ്പെടുന്നു. ഒക്ടോബര്‍ എട്ടോടൊ ഇത് ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കൊടുങ്കാറ്റായി രുപപ്പെടുകയാണെങ്കില്‍ മുമ്പ് നിശ്ചയിച്ച "ലുബാന്‍" എന്ന പേര് നല്‍കും. ഒമാനാണ് ഈ പേര് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം ഉത്തര ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട കൊടുങ്കാറ്റുകളുടെ പേരുകള്‍ ഇങ്ങനെ:- ഓഖി (ബംഗ്ലാദേശ്), സാഗര്‍ (ഇന്ത്യ), മെകുനു (മാലദ്വീപ്), ദായെ (മ്യാന്‍മാര്‍- ഉത്തര ഇന്ത്യയിലെ ഒഡീഷ ഭാഗത്തായിരുന്നു സംഹാരം). അടുത്ത് വരാന്‍ സാധ്യതയുള്ള കൊടുങ്കാറ്റുകളുടെ പേരുകള്‍:- ലുബാന്‍ (ഒമാന്‍), തിത്‍ലി (പാകിസ്ഥാന്‍), ഗാജാ (ശ്രീലങ്ക), ഫെതായ് (തായ്‍ലാന്‍ഡ്).

SHARE YOUR FEEDBACK

RECENT IN THIS CATEGORY