DweepDiary.com | ABOUT US | Thursday, 25 April 2024

ചെത്‍ലാത് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ കോംപ്ലക്സ് ഇനി കലാമിന്റെ പേരില്‍ - പേര് മാറ്റികൊണ്ട് വി‍ദ്യാഭ്യാസ വകുപ്പ് ഉത്തരവായി

In main news BY Admin On 12 September 2018
ചെത്‍ലാത് (12/09/2018): അമിനി ദ്വീപ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് ശഹീദ് ജവാന്‍ മുത്തുകോയയുടെ പേര് നല്‍കി ആദരിച്ച് ഒരു വര്‍ഷം തികയും മുമ്പ് ചെത്‍ലാത് ദ്വീപ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിനും പേര് മാറ്റം. ഡോ. എപിജെ അബ്ദുല്‍ കലാം മെമോറിയല്‍ ഗവര്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, ചെത്‍ലാത് എന്ന നാമം പുതിയ കെട്ടിടത്തിന് നല്‍കാനും ഉല്‍ഘാടന ഫലകത്തില്‍ രേഖപ്പെടുത്താനും വിദ്യാഭ്യാസ സെക്രട്ടറി എ ഹംസയാണ് ഉത്തരവിറക്കിയത്. പുതിയ കെട്ടിടം സെപ്റ്റംബര്‍ 28നാണ് ഉല്‍ഘാടനം ചെയ്യപ്പെടുക.

കുട്ടികളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച കലാമിന്റെ പേര് മാറ്റം കുട്ടികളില്‍ അല്‍ഭുതകരമായ പ്രചോദനമാണുണ്ടാക്കുകയെന്ന് അധ്യാപക സമൂഹം കരുതുന്നു. ലക്ഷദ്വീപിലെ കുട്ടികളെ പോലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒറ്റപ്പെട്ട ഗ്രാമപ്രദേശത്ത് പഠിച്ചു വളര്‍ന്ന കലാം ലക്ഷദ്വീപുകാരുടെ ആരാധ്യനാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY