DweepDiary.com | ABOUT US | Saturday, 20 April 2024

ക്രിക്കറ്റ് അമ്പയറിംഗ് ആൻറ് സ്കോറിംഗ് പ്രോഗ്രാമിൽ ലക്ഷദ്വീപുകാർക്കും അവസരം ലഭിച്ചു.

In main news BY Admin On 12 September 2018
കൊച്ചി: ലക്ഷദ്വീപ് ക്രിക്കറ്റ് താരങ്ങൾക്ക് ഉപയോഗപ്രദമായ ഒന്നായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷനും എർണാകുളം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അമ്പയറിംഗ് ആൻറ് സ്കോറിംഗ് പ്രോഗ്രാം. സെപ്റ്റബര്‍ 8, 9 തിയതികളിൽ എറണാകുളത്ത് വെച്ചു നടന്ന പ്രോഗ്രാമിൽ ലക്ഷദ്വീപിനെ പ്രതിനിധികരിച്ചു രണ്ടുപേർ പങ്കെടുത്തു. ക്രിക്കറ്റിന്റെ മാറികൊണ്ടിരിക്കുന്ന നിയമങ്ങളേക്കുറിച്ചും അതിന്റെ വിവിധ നടത്തിപ്പുകളെക്കുറിച്ചും പഠിക്കാനും അമ്പയറിംഗ് മേഖലയിൽ ഉന്നതങ്ങളിലേക്ക് ഉയരാനും ഈ രണ്ട് ദിവസ ക്ലാസ് ഉപകാരപ്രദമായിരുന്നുവെന്ന് പ്രോഗ്രാമിൽ പങ്കെടുത്ത ചേത്‍ലാത് സ്വദേശി അക്ബർ സാദാത്ത് ദ്വീപ് ഡയറിയോട് പറഞ്ഞു.

കേരളത്തിലെ ഏറ്റവും മികച്ച അമ്പയറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈ സെമിനാറിൽ തിയറി ക്ലാസ്സും പ്രാക്ടിക്കൽ ക്ലാസും കളമശ്ശേരി സെന്റ് പോള്‍സ് കോളേജിൽ വെച്ച് സംഘടിപ്പിച്ചു. തുടർന്ന് എഴുത്ത് പരീക്ഷയും നടത്തുകയുണ്ടായി. കേരളത്തിൽ നടക്കുന്ന വിവിധ ലീഗ് മാച്ചുകളിലേക്ക് അംമ്പയറിംഗിനായി ഇതിനോടകം തന്നെ ലക്ഷദ്വീപിൽ നിന്നും പങ്കെടുത്ത രണ്ട് പേർക്കും ക്യാമ്പില്‍ ക്ഷണം കിട്ടി. ചെത്‍ലാത് ദ്വീപ് സ്വദേശിയും ചെത്‍ലാത് ക്രിക്കറ്റ് അസോസിയേഷൻ അംഗവും കൂടിയായ അക്ബർ സാദാത്ത്, അഗത്തി ദ്വീപ് സ്വദേശി ഷഫീക്ക് എന്നിവരാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്ത ലക്ഷദ്വീപുകാര്‍. ലക്ഷദ്വീപ് ക്രിക്കറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സാരഥി ശ്രീ ടി ചെറിയകോയ, എർണാകുളം ഡിസ്ട്രിക്ട് അമ്പിയറിംഗ് ചെയർമാൻ സനൂബ് എന്നിവർ ലക്ഷദ്വീപുകാര്‍ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY