DweepDiary.com | ABOUT US | Saturday, 20 April 2024

ഡോലിപ്പാട്ട് ഇതിഹാസം കോയയെ ഹിദായത്ത് ഓർമിക്കുന്നു.

In main news BY Admin On 10 September 2018
ലക്ഷദ്വീപിലെ പ്രസിദ്ധ ഡോലിപ്പാട്ടുകാരനും പല യുവ കലാകാരൻമാർക്കും ഗുരു തുല്യനുമായ അമിനി സ്വദേശി പണ്ടാരപ്പുര കോയ യെ കലാ അക്കാദമിയിലെ പ്രോഗ്രാം അസിസ്റ്റന്റായ ഹിദായത്തുള്ള ഓർമിക്കുന്നു...
*ഞാൻ ഒരു ഡോലിപ്പാട്ട് കലാകാരനാണ് ,പ്രിയകോയയുമായി ഒരു വേദി പങ്കിടാൻ ഒരവസരം എനിക്ക് ഉണ്ടായി ഏറ്റവും അവസാനം കവരത്തി ദ്വീപിൽ വെച്ച് നടന്ന ദ്വിപോത്സവത്തിൽ ഡോലിപ്പാട്ട് മത്സരവേദിയിലാണ് ആ അവസരം കിട്ടിയത് മത്സരം തുടങ്ങുന്നതിന് മുമ്പ് ടീം നെറുകെടുത്തപ്പോൾ ഞങ്ങളുടെ ടീം മിന് അവസാനത്തെ ടീം പാടാനാണ് കിട്ടിയത് അമിനി ടിംമിൽ കോയാ പാടാൻ ഉണ്ടായിരുന്നു മത്സരം കഴിഞ്ഞ് ഞങ്ങൾക്കായിരു ഫെസ്റ്റ് കിട്ടിയത് ,മത്സരം കഴിഞ്ഞപ്പോൾ ഞാനും എന്റെ സുഹൃത്ത് മുഹിയ ദ്ധീനും കുടി കോയയെ കണ്ട് കോയ ഞങ്ങളെ അനുഗ്രഹിച്ചു ,ഞങ്ങൾക്ക് രണ്ട് ബിരുതം പാടിതന്ന് ഞങ്ങൾ അത് മെബൈലിൽ റിക്കാർഡ് ചെയ്തു ,വർന്ന് വരുന്ന തലമുറ നാടൻ കാലാ രൂപമായ ഡോലിപ്പാട്ടിലൂടെ ഉയർന്ന് വരണം അതിന് വേണ്ടി എന്ത് അറിവും ഞങ്ങളിൽ നിന്നും നിങ്ങൾക്ക് പകർന്ന് തരും എന്നാണ് കോയ പറഞ്ഞത് ,ഞങ്ങളെ പോലുള്ള യുവ കലാകാരൻമാർക്ക് വേണ്ടി ആ മഹാ കലാകാരൻ ഞങ്ങളോട് കാട്ടിയ ആ നിമിഷം ഞാൻ എന്നും ഓർക്കുന്നു ,ഞങ്ങളുടെ ഗുരുതുല്ല്യനായ ആദ്ദേഹത്തിന്റെ ഖബറിടം പടച്ച റബ്ബ് വിശാലമാക്കട്ടെ - ആമീൻ*

SHARE YOUR FEEDBACK

RECENT IN THIS CATEGORY