DweepDiary.com | ABOUT US | Friday, 19 April 2024

അധ്യാപക ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വക അടി, അധ്യാപക അവാര്‍ഡില്‍ കത്തിവെച്ചു, ലക്ഷദ്വീപിന് അവാര്‍ഡില്ല

In main news BY Admin On 05 September 2018
ന്യൂഡല്‍ഹി: അധ്യാപകനും ഭാരതത്തിന്റെ രണ്ടാമത്തെ പ്രസിഡന്റുമായ ഡോക്ടര്‍ സര്‍വ്വേ പള്ളി രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപകദിനമായി ആഘോഷിക്കുന്നതിനോടൊപ്പം അധ്യാപകര്‍ക്ക് പ്രസിഡന്റ് ഓഫ് ഇന്ത്യയുടെ അവാര്‍ഡും നല്‍കി വന്നിരുന്നു. ഇതിന്റെ മഹിമയെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ് ഭരണകൂടം. 29 സംസ്ഥാനങ്ങളുടെയും 7 കേന്ദ്രഭരണപ്രദേശങ്ങളേയും ഉള്‍പ്പെടുത്തി 150 ലധികം വരുന്ന അധ്യാപകര്‍ക്ക് നല്‍കിവരുന്ന അവാര്‍ഡിന് ഇപ്രാവശ്യം അരിപ്പ വെച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അമ്പതില്‍ താഴെ അദ്ധ്യാപകര്‍ക്കാണ് ഇപ്രാവശ്യം അവാര്‍ഡ്. കൂടാതെ പതിവില്‍ വിപരീതമായി വൈസ് പ്രസിഡന്റാവും അവാര്‍ഡ് വിതരണം ചെയ്യുക എന്ന പ്രത്യേകതയുമുണ്ട്. അവാര്‍ഡിന് ഭരണകൂടം നോമിനേറ്റ് ചെയ്താല്‍ മാത്രം പോര, ടീച്ചര്‍ സ്വയം ഓണ്‍ലൈനായി തനിക്ക് അവാര്‍ഡിനായി അപേക്ഷിക്കുകയും വേണം. ഇതില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപിലെ ഉള്‍പ്പെടെ വിവിധ സംസ്ഥാനത്തിലെ അദ്ധ്യാപകര്‍ പ്രസിഡന്‍റിന് കത്തയച്ചു. ലക്ഷദ്വീപ് എംപി വിഷയത്തില്‍ ഇടപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ബന്ധപ്പെട്ട മന്ത്രാലയത്തില്‍ നിന്നുമുണ്ടായില്ല.

ലക്ഷദ്വീപില്‍ നിന്നും അഗത്തി ദ്വീപിലെ പ്രൈമറി സ്കൂള്‍ അധ്യാപിക പിസി മറിയം ടീച്ചറെ മാത്രമാണ് ഡല്‍ഹിയിലേക്ക് അഭിമുഖത്തിന് ക്ഷണിച്ചത്. ലക്ഷദ്വീപ് സ്റ്റാര്‍ ടീച്ചര്‍ അവാര്‍ഡ് ലഭിച്ച മികച്ച അധ്യാപികയാണ് ഇവര്‍. എന്നാല്‍ ലിസ്റ്റ് വരുമ്പോള്‍ അവരേയും ഒഴിവാക്കി പട്ടിക പുറത്തു വിട്ടിരുന്നു. ഇന്‍റര്‍വ്യൂ ബോഡില്‍ NCERT യുടെ വിരലെണ്ണാവുന്ന പ്രതിനിധികളും ബാക്കി സ്വകാര്യ ഏജന്‍സികളുമാണ് എന്ന്‍ അദ്ധ്യാപകര്‍ ആരോപിക്കുന്നു. വിഷയത്തെക്കുറിച്ച് വിവിധ സംഘടനകള്‍ പ്രതികരിച്ചില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY