DweepDiary.com | ABOUT US | Wednesday, 24 April 2024

കൊച്ചി - ലക്ഷദ്വീപ് സീ പ്ലെയിന്‍ ഉടന്‍; ചെലവ് കൂടും, കവരത്തിയിലേക്ക് 7000 രൂപ

In main news BY Admin On 14 July 2018
കൊച്ചി (14/07/2018): ലക്ഷദ്വീപിന്റെ സ്വപ്ന പദ്ധതിയായ സീ പ്ലെയിന്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ടം കവരത്തിയിലേക്കായിരിക്കും സർവീസുണ്ടാവുക. എന്‍ഓസി കിട്ടിയാല്‍ മൂന്ന് മാസത്തിനകം ലക്ഷദ്വീപിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് കൊച്ചി ആസ്ഥാനമായ സീ ബേർഡ് സീ പ്‌ളെയിൻ ലിമിറ്റഡ് സിഇഒ ക്യാപ്റ്റൻ സുരാജ് ജോസ് പറഞ്ഞു. എട്ടു പേർക്ക് സഞ്ചരിക്കാവുന്ന 15 കോടി രൂപയുടെ സീ പ്‌ളെയിൻ സീ ബേർഡ് വാങ്ങിയിട്ട്‌ രണ്ടുവർഷമാകാറായി. കൊച്ചി വിമാനത്താവളത്തിന് പാർക്കിങ് ഫീസ് ആയി മൂന്നു ലക്ഷം രൂപയും നൽകി.

നിലവിൽ 5500 രുപ മുതലാണ് എയര്‍ ഇന്ത്യ എറ്റിആര്‍ സര്‍വീസ് ലക്ഷദ്വീപിലേക്ക് ഈടാക്കുന്നത്. സീ പ്ലെയിനില്‍ ഇതിനേക്കാള്‍ കൂടുതലാണ് ടിക്കറ്റ്ചാര്‍ജ്ജ്. കവരത്തിയിലേക്കു ഒരാൾക്ക് 7000 രൂപയാകും നിരക്ക്. ചാർട്ടർ ചെയ്തു പോകാൻ മണിക്കൂറിന് 80,000 രൂപയും. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും എന്‍സിപിയും ഏറെ ആഘോഷിച്ച ഈ പദ്ധതി പക്ഷെ കേന്ദ്ര അനുമതി കിട്ടാതെ കുടുങ്ങി കിടക്കുകയായിരുന്നു. ഇത് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ വിമര്‍ശനത്തിന് കാരണമായിരുന്നു.

സീ ബേർഡിനു മറ്റൊരു സീ പ്‌ളെയിൻ അമേരിക്കയിലുണ്ടു്. ലക്ഷദ്വീപിലേക്കു സർവീസ് തുടങ്ങിയ ശേഷം ഈ ജലവിമാനവും നാട്ടിലെത്തിക്കും. കൊച്ചി-ആൻഡമാൻ സർവീസ് തുടങ്ങുകയാണ് ലക്‌ഷ്യം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY