DweepDiary.com | ABOUT US | Tuesday, 16 April 2024

ലക്ഷദ്വീപുകാര്‍ക്ക് ജാമിഅയില്‍ സംവരണം; സിവില്‍ സര്‍വീസ് കോച്ചിങ്ങ് സെന്‍റര്‍ - ലക്ഷദ്വീപ് എംപി ചര്‍ച്ച നടത്തി

In main news BY Admin On 03 June 2018
ന്യൂഡല്‍ഹി (01/06/2018): കേന്ദ്ര മുസ്ലിം ന്യൂനപക്ഷ സര്‍വകലാശാലയായ ചരിത്ര പ്രസിദ്ധമായ ജാമിഅ മില്ലിയ സര്‍വ്വകലാശാലയില്‍ ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സീറ്റ് സംവരണം ആവശ്യപ്പെട്ട് ലക്ഷദ്വീപ് പാര്‍ലെമെന്‍റ് മെമ്പര്‍ മുഹമ്മദ് ഫൈസല്‍ വൈസ് ചാന്‍സലറെ സമീപിച്ചു. സര്‍വകലാശാല നടത്തുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അദ്ദേഹം അധികൃതരെ ബോധിപ്പിച്ചു. കൂടാതെ സര്‍വകലാശാലയുടെ സിവില്‍ സര്‍വീസ് കോച്ചിങ്ങ് സെന്‍റര്‍ ദ്വീപില്‍ സ്ഥാപിക്കുന്നതിനും നടപടി ആരംഭിക്കാന്‍ അദ്ദേഹം വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ തലത് അഹമ്മദിനോട് ആവശ്യപ്പെട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY