DweepDiary.com | ABOUT US | Tuesday, 23 April 2024

LDCL നെതിരെ വീണ്ടും ആക്ഷേപം!!! കോടികള്‍ മുടക്കി ഡോക്കിങ്ങ് കഴിഞ്ഞ കപ്പലിന്റെ ആദ്യ യാത്രയില്‍ തന്നെ എന്‍ജിന്‍ തകരാറില്‍ - LDCL അഴിമതിക്ക് ഉന്നതരുടെ ഒത്താശ

In main news BY Admin On 26 April 2018
കൊച്ചി (26/04/2018): ലക്ഷദ്വീപിലെ ഏറ്റവും വലിയ യാത്രാകപ്പലായ എംവി കവരത്തി കപ്പലിന്റെ പതിവ് മെയിന്റേനന്‍സില്‍ അഴിമതി ആരോപണം. കേന്ദ്രസര്‍ക്കാര്‍ കപ്പലിന്റെ പരിപാലനത്തിന് കോടികള്‍ ലക്ഷദ്വീപ് വികസന കോര്‍പറേഷനു നല്‍കിയെങ്കിലും കപ്പലിന് തട്ടികൂട്ട് പെയിന്റിങ്ങ് മാത്രമെ നടത്തിയുള്ളൂ എന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. ഡോക്കിങ്ങ് കഴി‍ഞ്ഞ് ഈ മാസം 23നു പുറപ്പെട്ടപ്പോള്‍ തന്നെ എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതായി കപ്പല്‍ ജോലിക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. വലിയ യാത്രാക്ലേശം അനുഭവിക്കുന്ന സമയത്തുള്ള ജനരോഷം ഭയന്ന് LDCL കപ്പലിന്റെ രണ്ട് യാത്രകള്‍ തുടര്‍ന്നു. എന്നാല്‍ 27നു പുറപ്പെടേണ്ട മൂന്നാം യാത്ര റദ്ദ് ചെയ്യാന്‍ അനുമതി തേടിയിരിക്കുകയാണ് LDCL ന്റെ മറൈന്‍ സൂപ്രണ്ട് അരുണ്‍ ജോര്‍ജ്ജ് തോമസ്. LDCLന്റെ കെടുകാര്യസ്ഥത ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെങ്കിലും കാര്യമായ ശിക്ഷാനടപടികളോ മോണിറ്ററിങ്ങോ തുടര്‍ന്നും ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.

ഇടക്കാലത്ത് ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ (SCI) ലക്ഷദ്വീപിലെ കപ്പലുകളുടെ പരിപാലന ചുമതല നല്‍കാന്‍ ചര്‍ച്ച ഉണ്ടായെങ്കിലും മിനിക്കോയ് ദ്വീപുകാര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നുള്ള കപ്പല്‍ ജീവനക്കാരുടെ ചില സംഘടനകളുടെ മുടന്തന്‍ ന്യായങ്ങളും ചിലകോണുകളിലെ എതിര്‍പ്പും ഉദ്യമം പരാജയപ്പെടുത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY