പഠന വിനോദയാത്ര- ഇനി പഠിക്കുന്നവര്‍ക്ക് മാത്രം
കവരത്തി(14.03,18):- ഇനിമുതല്‍ സ്കൂളുകളിലെ പഠന വിനോദയാത്ര പഠിക്കുന്നവര്‍ക്ക് മാത്രമായിരിക്കും. 8, 11 ക്ലാസ്സുകാര്‍ക്കാണ് എല്ലാവര്‍ഷവും പഠന വിനോദയാത്ര സംഘടിപ്പിക്കപ്പെടുന്നത്. ഇതില്‍ എല്ലാ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ ഡയരക്ടറുടെ പുതിയ ഉത്തരവ് പ്രകാരം ഒരു ദ്വീപില്‍ നിന്ന് 8, 11 ക്ലാസ്സുകളിലെ 30% വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും വിനോദയാത്രക്ക് അനുവദി ലഭിക്കുക. അതായത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ 30% പേര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക.