ലക്ഷദ്വീപ് ക്രിക്കറ്റിന് പുത്തൻ പ്രതീക്ഷ നൽകി LCA :
1992 ൽ രൂപീകൃതമായ ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻ (LCA) അതിൻ്റെ ഊർജ്ജ്വസ്വലമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നുവെന്ന് പ്രസിഡണ്ട് ജാഫർ ഷാ "ദ്വീപ് ഡയറി "യോട് പറഞ്ഞു.
ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷന് BCCI അഫിലിയേഷൻ ലഭിക്കുവാൻ വേണ്ടിയുള്ള പരിശ്രമത്തിൻ്റെ ഭാഗമായി LCA യുടെ നിർദ്ദേശ പ്രകാരം LCA അഡ്വൈസറി ബോർഡ് അംഗം കൂടിയായ ADM ഗൗരവ് യാഥവ് BCCI പ്രസിഡണ്ട് സി.കെ. കന്നയുമായി ചർച്ച നടത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ ഫറൂഖ് ഖാൻ അഫിലിയേഷനുമായി ബന്ധപ്പെട്ട് LCA ന് പൂർണ്ണ പിന്തുണ അറിയിച്ചിരിക്കുകയാണെന്നും അടുത്ത് തന്നെ ലക്ഷദ്വീപ് ടീമിനെ സെലക്ട് ചെയ്യാനുള്ള സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണെന്നും തുടർന്ന് വൻകരയിൽ കോച്ചിങ് ക്യാമ്പും പരിശീലന മത്സരങ്ങൾ സംഘടിപ്പിക്കുവാനുമുള്ള പ്രപ്പോസൽ സമർപ്പിച്ചതായും LCA പ്രസിഡണ്ട് ജാഫർ ഷായും സെക്രട്ടറി ടി.ചെറിയകോയയും "ദ്വീപ് ഡയറി"യോട് പറഞ്ഞു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- ഫ്ളവേഴ്സ് ഒരു കോടിയിൽ ഇന്ന് രാത്രി ഉമ്മർ ഫാറൂഖ്
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ